"ദേഷ്യം വരുന്നു, എനിക്കൊരു മകളുണ്ടെന്ന കാര്യം മറക്കരുത്"; വിവാഹ വാർത്തകളിൽ പ്രതികരിച്ച് മീന
"ഞാന്‍ ഒരു സെലിബ്രിറ്റിയാണ്, സ്ത്രീയാണ്, അതുകൊണ്ട് എന്നെക്കുറിച്ച് എന്തും എഴുതാം എന്നാണ് ചിലരുടെ വിചാരം"
Meena
Meena
"എന്റെ രണ്ടാം വിവാഹത്തെ കുറിച്ചാണ് ഇപ്പോഴും ആളുകള്‍ക്ക് സംസാരിക്കാന്‍ ഉള്ളത്. അതില്‍ വല്ല സത്യവും ഉണ്ടെങ്കില്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല. ഇതിപ്പോള്‍ അങ്ങനെയല്ല, ഇതൊന്നും അംഗീകരിക്കാനാവില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എനിക്ക് ഒരു മകളുണ്ടെന്ന കാര്യം മറക്കുന്നു. അവള്‍ ഇതെല്ലാം കാണുന്നുണ്ട്. എന്റെ ക്ഷമ എപ്പോള്‍ നശിക്കുമെന്ന് എനിക്ക് പറയാനാവില്ല"- മീന പറഞ്ഞു
തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകളിൽ അൽപമെങ്കിലും സത്യമുണ്ടെങ്കിൽ കുഴപ്പമില്ലായിരുന്നു എന്നും എന്നാൽ സ്വന്തം സന്തോഷത്തിനായി ഇല്ലാ കഥകൾ മെനയുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്നും മീന പറയുന്നു.
"ഞാന്‍ ഒരു സെലിബ്രിറ്റിയാണ്, സ്ത്രീയാണ്, അതുകൊണ്ട് എന്നെക്കുറിച്ച് എന്തും എഴുതാം എന്നാണ് ചിലരുടെ വിചാരം. അത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവും തോന്നാറുണ്ട്. എന്നെ സംബന്ധിച്ച് ഇതൊക്കെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വാര്‍ത്തകളില്‍ അല്‍പമെങ്കിലും സത്യമുണ്ടെങ്കില്‍ കുഴപ്പമില്ല. സ്വന്തം സന്തോഷത്തിനായി ഇല്ലാകഥകള്‍ മെനയുന്നവരോട് എനിക്ക് വെറുപ്പു തോന്നുന്നു.
എന്റെ സമയവും ആരോഗ്യവും നെഗറ്റീവായ കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ഞാന്‍ മിണ്ടാതെ ഇരിക്കുന്നത്. എപ്പോഴും പോസിറ്റീവായി ചിന്തിക്കാനും സന്തോഷമായി ഇരിക്കാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. കര്‍മ എന്നൊരു കാര്യമുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും"- മീന കൂട്ടിച്ചേർത്തു