1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Alphonse Puthren about Ajith Kumar

അജിത്ത് എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാത്തത്? സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യം

Alphonse Puthren Ajith Kumar
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമയ്ക്ക് അപ്പുറം പൊതു വിഷയങ്ങളിലും അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പറയാറുണ്ട്. അല്‍ഫോണ്‍സ് കഴിഞ്ഞദിവസം പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. തമിഴ് നടന്‍ അജിത്ത് എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാത്തത് എന്നാണ് ചോദ്യം.
 
'ഇത് അജിത് കുമാര്‍ സാറിനുള്ളതാണ്. താങ്കള്‍ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പോകുകയാണെന്ന് നിവിന്‍ പോളിയില്‍ നിന്നും സുരേഷ് ചന്ദ്രയില്‍ നിന്നും ഞാന്‍ കേട്ടിരുന്നു. പ്രേമം ഫീച്ചര്‍ ഫിലിമിലെ നിവിന്‍ പോളിയുടെ പ്രകടനം നിങ്ങളുടെ മകള്‍ അനൗഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടതിനാല്‍ നിങ്ങള്‍ നിവിന്‍ പോളിയെ വീട്ടിലേക്ക് ക്ഷണിക്കുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമായിരുന്നു ഇത്. എന്നാല്‍ ഇതുവരേയും പൊതുരംഗത്തോ രാഷ്ട്രീയ മുന്നണിയിലോ ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല.
 
ഒന്നുകില്‍ അവര്‍ എന്നോട് കള്ളം പറഞ്ഞു, അല്ലെങ്കില്‍ നിങ്ങള്‍ അത് മറന്നു അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരായി ആരെങ്കിലും ഉണ്ട്. മേല്‍പ്പറഞ്ഞ 3 കാര്യങ്ങളും അല്ലാത്ത പക്ഷം, പൊതുസ്ഥലത്ത് ഒരു കത്ത് മുഖേന എനിക്ക് നിങ്ങളില്‍ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു',-എന്നാണ് സോഷ്യല്‍ മീഡിയയില്‍ അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'മായാവനം' ആക്ഷന്‍ സര്‍വൈവല്‍ ചിത്രം, ജനുവരിയില്‍ തിയറ്ററുകളിലേക്ക്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്