2023 അവസാനത്തോടെ ഒടിടിയില്‍ എത്തുന്ന പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2023 (09:17 IST)
2023 അവസാനിക്കുമ്പോള്‍ സിനിമ ആസ്വാദകരുടെ മുന്നിലേക്ക് ഒരുപിടി പുതിയ ചിത്രങ്ങളാണ് എത്തുന്നത്.ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഷൈന്‍ ടോം ചാക്കോയുടെ അടി സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.സീ ഫൈവ് പ്ലാറ്റ്‌ഫോമിലൂടെ ഇപ്പോള്‍ സിനിമ കാണാം.

പായല്‍ രജ്പുത് നായികയായി എത്തുന്ന മംഗള്‍വാരം ഹോട്ട് സ്റ്റാറിലൂടെയാണ് കാണാനാക്കുക. ഈ സിനിമയും ഒടിടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്. നയന്‍താര നായികയായി എത്തുന്ന അന്നപൂരണി റിലീസിന് ഒരുങ്ങുന്നുണ്ട്.

അന്നപൂരണി ഡിസംബര്‍ 29ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും.

ബോളിവുഡ് സൂപ്പര്‍ഹിറ്റ് ട്വല്‍ത് ഫെയ്ല്‍ ഡിസംബര്‍ 30ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.ഹരീഷ് കല്യാണിന്റെ പാര്‍ക്കിങ് ഡിസംബര്‍ 30ന് ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ കാണാനാകും.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :