1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Arjun Ashokan's 'Anbodu Kanmani' first schedule has been completed

അര്‍ജുന്‍ അശോകന്റെ 'അന്‍പോട് കണ്‍മണി' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

Anbodu Kanmani Arjun Ashokan Thalassery
അര്‍ജുന്‍ അശോകന്റെ പുതിയ ചിത്രമാണ് അന്‍പോട് കണ്‍മണി. സിനിമയുടെ ചിത്രീകരണം തലശ്ശേരിയില്‍ ഡിസംബര്‍ രണ്ടാം ആഴ്ചയോടെയാണ് ആരംഭിച്ചത്.ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
 
 ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാര്‍വതി, സംവിധായകന്‍ മൃദുല്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.സരിന്‍ രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സംഗീതം-സാമുവല്‍ എബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സനൂപ് ദിനേശ്,എഡിറ്റര്‍-സുനില്‍ എസ് പിള്ളൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിതേഷ് അഞ്ചുമന, മേക്കപ്പ്-നരസിംഹ സ്വാമി, ആര്‍ട്ട് ഡയറക്ടര്‍ - ബാബു പിള്ളൈ
 
കോസ്റ്റും ഡിസൈനര്‍ - ലിജി പ്രേമന്‍, കഥ-അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷമിം അഹമ്മദ്, പ്രൊഡക്ഷന്‍ മാനേജര്‍സ്-ജോബി ജോണ്‍, കല്ലാര്‍ അനില്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രിജിന്‍ ജസി,ശ്രീകുമാര്‍ സേതു, അസിസ്റ്റന്റ് ഡയറക്ടര്‍സ്-ഷിഖില്‍ ഗൗരി,സഞ്ജന ജെ രാമന്‍, ഗോപികൃഷ്ണന്‍,ശരത് വി.
അടുത്ത ലേഖനം
2024 ജനുവരി കളര്‍ ആകും, വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങള്‍