1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Alexander Prasanth As Pranchi !

പ്രാഞ്ചിയേട്ടന്‍ അല്ല ഇത് പ്രാഞ്ചി, നൈറ്റ് ഡ്രൈവില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടറും

#NightDrive #CharecterPosters !  Prashanth Alexander
നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തില്‍ ഇതുവരെ കാണാത്ത ത്രില്ലറുമായി ഇന്ദ്രജിത്തും അന്ന ബെന്നും റോഷന്‍ മാത്യു ചിത്രത്തിലുണ്ടാകും. കൂടാതെ സിദ്ദീഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍,കൈലാഷ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
 
ശ്രദ്ധേയമായ വേഷത്തില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ എത്തുന്നു.പ്രാഞ്ചി എന്നാണ് കഥാപാത്രത്തിന്റെ പേര്.ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. 
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്. 
 
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വമ്പന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു, 'രാധേശ്യാം' പുതിയ പ്രദര്‍ശന തീയതി