റിലീസ് ചെയ്ത് 19 വര്‍ഷങ്ങള്‍, ഈ സിനിമ ഓര്‍മ്മയുണ്ടോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (17:07 IST)

റിലീസ് ചെയ്ത് 19 വര്‍ഷങ്ങള്‍ പിന്നിടുന്നു. നമ്മള്‍ എന്ന സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍.കമലിന്റെ സംവിധാനത്തില്‍ 2002-ലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിദ്ധാര്‍ത്ഥ്, ജിഷ്ണു, രേണുക മേനോന്‍, എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.A post shared by Alexander Prasanth (@prasanthpalex)

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി ചിത്രം.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് മോഹന്‍ സിതാര ആണ്.
ചിങ്കു അച്ചു സിനിമാസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിച്ച ഈ ചിത്രം സ്വര്‍ഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ബാലമുരളീകൃഷ്ണയുടെതാണ് കഥ.തിരക്കഥ, സംഭാഷണം കലവൂര്‍ രവികുമാര്‍ നിര്‍വഹിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :