അനുബന്ധ വാര്‍ത്തകള്‍
- സീരിയല്‍ കില്ലറായി മമ്മൂട്ടി; ജിതിന്‍ കെ ജോസ് പടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 'നിറഞ്ഞ ചിരി': എലിസബത്തിന് പിന്നാലെ പോസ്റ്റുമായി അമൃതയും
- എലിസബത്തിനെ ഡിവോഴ്സ് ചെയ്തിട്ടില്ല! എന്നിട്ടും ബാലയ്ക്കെങ്ങനെ വീണ്ടും വിവാഹം ചെയ്യാനായി?
- ഇവർ തമ്മിലുള്ള പ്രശ്നമെന്ത്? ഇഷ്ടക്കേട് തുറന്നു പറഞ്ഞ് നടി!
- 'വല്ലാതെ ബുദ്ധിമുട്ടി': ഇപ്പോൾ എല്ലാം ശരിയായെന്ന് ദുൽഖർ സൽമാൻ, നടന്റെ അസുഖമെന്ത്?
മോനിഷ-വിനീത് വിവാഹം യാഥാർഥ്യമായേനേ! 'പോയെടാ... പോയി' എന്ന വാക്കുകൾ: ആലപ്പി അഷ്‌റഫ്
മലയാള സിനിമ ഏറെ തേങ്ങിയ വർഷമായിരുന്നു 1992. മോനിഷ മരണപ്പെട്ട വര്ഷം. ഇന്നും മോനിഷയുടെ മരിക്കാത്ത ഓർമ്മകൾ ഉണ്ട് അവരുടെ പ്രിയപ്പെട്ടവർക്ക് പറയാൻ. അത്തരത്തിൽ സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ആലപ്പി അഷറഫിന്റെ വാക്കുകൾ:
'എനിക്ക് മോനിഷയെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ഏകദേശം ഒരു മാസക്കാലം ഞാനും മോനിഷയും ഒരു ഗൾഫ് ഷോയുടെ ഭാഗമായി ഒപ്പം ഉണ്ടായിരുന്നു. മോനിഷയുടെ അവസാന സ്പന്ദനസമയത്തും ഞാൻ മോനിഷക്ക് ഒപ്പം തന്നെ ആ ആശുപത്രിയിലും എത്തി. മോനിഷ അവസാനം അഭിനയിച്ച ചെപ്പടി വിദ്യ എന്ന സിനിമയുടെ സമയത്ത് ശ്രീവിദ്യയുമായി ഒരു സീൻ മോനിഷക്ക് ബാക്കി ഉണ്ടായിരുന്നു. എന്നാൽ അച്ഛന് സുഖമില്ല എന്ന കാരണത്താൽ രാത്രി തന്നെ മോനിഷ യാത്ര പുറപ്പെട്ടു. രാത്രിയിലെ യാത്ര ശ്രീവിദ്യ വിലക്കിയിരുന്നു; ആ വിധിയെ തടുക്കാൻ ആകില്ലല്ലോ. എനിക്ക് വന്നു ചേരേണ്ടത് ആണെങ്കിൽ എനിക്ക് തന്നെ വന്നു ചേരും എന്ന് വിശ്വസിച്ച ആളാണ് മോനിഷ അത് മരണകാര്യത്തിൽ പോലും അങ്ങനെ ആയി'.