'വല്ലാതെ ബുദ്ധിമുട്ടി': ഇപ്പോൾ എല്ലാം ശരിയായെന്ന് ദുൽഖർ സൽമാൻ, നടന്റെ അസുഖമെന്ത്?
Dulquer Salman
പകുതി ഷൂട്ട് ചെയ്തതുകൊണ്ട് മാത്രമാണ് ലക്കി ഭാസ്കർ താൻ പൂർത്തിയാക്കിയതെന്നും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് താൻ വല്ലാതെ കഷ്ടപ്പെട്ടുവെന്നും ദുൽഖർ പറയുന്നു. ലക്കി ഭാസ്കറിന്റെ പ്രൊമോഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ. ലക്കി ഭാസ്കർ ഇത്രയും താമസിക്കാൻ കാരണം, താൻ ആണെന്നും ദുൽഖർ പറഞ്ഞു. ഇനി സിനിമകളിൽ സജീവമാകുമെന്നാണ് ദുൽഖർ പറയുന്നത്.
കാന്താ എന്ന തമിഴ് ചിത്രമാണ് ദുൽഖർ ഇനി ചെയ്യാനിരിക്കുന്നത്. അതിനുശേഷം ഒരു തെലുങ്ക് ചിത്രവും ഉണ്ട്. ശേഷമാകും മലയാളത്തിലേക്ക് തിരിച്ച് വരിക എന്നാണ് താരം തന്നെ വെളിപ്പെടുത്തുന്നത്. സിനിമയിൽ എത്തിയശേഷം ആദ്യമായിട്ടാണ് ഒരു വർഷത്തോളം ഗ്യാപ് എടുക്കുന്നതെന്നും വേണമെന്ന് വിചാരിച്ചിട്ടല്ലെന്നും ദുൽഖർ പറയുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം വല്ലാതെ ബുദ്ധിമുട്ടിയെന്നാണ് ദുൽഖർ പറയുന്നത്.