അനുബന്ധ വാര്‍ത്തകള്‍
- അദേനി മാജിക് ബോക്‌സോഫീസിലും, അദ്യ ദിനം തന്നെ കൊടുങ്കാറ്റായി മിഖായേൽ!
- സംരക്ഷകനായി മിഖായേല്‍, അദേനി മാജിക്കില്‍ ഒരു ഒന്നാന്തരം ത്രില്ലര്‍ !
- തൊട്ടതെല്ലാം പൊന്നാക്കുന്ന ഹനീഫ് അദേനി മാജിക്, മിഖായേൽ ഏറ്റെടുത്ത് പ്രേക്ഷകർ
- മിഖായേലിന് പിന്നാലെ മൂത്തോനും, ടീസർ ഏറ്റെടുത്ത് ആരാധകർ!
- ഹനീഫ് അദേനി - മമ്മൂട്ടി ടീം വീണ്ടും; അമീറിനായി മമ്മൂട്ടി നൽകുന്നത് നാല് മാസത്തെ സമയം
മിഖായേൽ പ്രേക്ഷക ഹൃദയം കീഴടക്കി, ഇനി അദേനി അമീറിന്റെ തിരക്കിലേക്ക്!
ഹനീഫ് അദേനിയുടെ സംവിധാനത്തിൽ നിവൊൻ പോളി നായകനായെത്തിയ മിഖായേൽ പ്രേക്ഷകഹൃദയം കീഴടക്കിക്കൊണ്ട് മുന്നേറുകയാണ്. അദേനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമാണ് ഇത്. ഗ്രേറ്റ് ഫാദർ ആണ് ആദ്യ ചിത്രം. ചിത്രം തിയേറ്റർ ഹിറ്റായതുപോലെ തന്നെ അദ്ദേഹം തിരക്കഥ ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും വൻ വിജയം തന്നെയായിരുന്നു.
50 കോടി ക്ലബിൽ ഇടം നേടിയ രണ്ട് ചിത്രങ്ങൾക്ക് ശേഷം മിഖായേലിലൂടെ അദേനി 50 കോടി ഹാട്രിക് അടിക്കാൻ ഒരുങ്ങുകയാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത് സത്യമാകുമെന്ന് തന്നെയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ തന്നെ തെളിയിക്കുന്നത്.
എന്നാൽ ഇനി ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് മാറുകയാണ്. വരുന്ന ഏപ്രിൽ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മമ്മൂട്ടി ചിത്രത്തിനായി നാല് മാസത്തോളം ഡേറ്റ് നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.