അദേനി മാജിക് ബോക്‌സോഫീസിലും, അദ്യ ദിനം തന്നെ കൊടുങ്കാറ്റായി മിഖായേൽ!

Last Modified ശനി, 19 ജനുവരി 2019 (10:16 IST)
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്‌ത ബോക്‌സോഫീസിൽ മിന്നിക്കുകയാണ്. കാവൽ മാലാഖയായി നിവിൻ പോളി എത്തുന്ന ത്രില്ലർ ചിത്രത്തിൽ ഹനീഫ് അദേനി മാജിക് നിറഞ്ഞുനിൽക്കുന്നതുകൊണ്ടുതന്നെ പ്രേക്ഷകർ ചിത്രത്തെ ഇരുകൈയും നീട്ടിത്തന്നെ സ്വീകരിച്ചിരിക്കുകയാണ്.

പുതുവർഷത്തിൽ ബിഗ് ബജറ്റ് ചിത്രവുമായി നിവിൻ പോളി എത്തിയത് വെറുതേയല്ല. ആദ്യദിനം തന്നെ ചിത്രത്തിന് മികച്ച കളക്ഷൻ തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്. 140 സ്‌ക്രീനുകളിലായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

കൊച്ചി , തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. 12 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നടത്തിയത്. തിരുവനന്തപുരത്ത് 17 പ്രദര്‍ശനമായിരുന്നു. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 4.36 ലക്ഷമാണ് സിനിമ സ്വന്തമാക്കിയത്. തലസ്ഥാനത്തുനിന്നും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 4.77 ലക്ഷമാണ് ആദ്യ ദിനത്തില്‍ ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :