മിഖായേലിന് പിന്നാലെ മൂത്തോനും, ടീസർ ഏറ്റെടുത്ത് ആരാധകർ!
Last Modified വെള്ളി, 18 ജനുവരി 2019 (11:14 IST)
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക ഇടം നേടിയ താരമാണ് നിവിൻ പോളി. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം ഇൻഡസ്‌ട്രിയിൽ താരമൂല്യം കൂടിയ നിവിന്റെ മിഖായേലാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്ന ചിത്രം.
അതുപോലെ തന്നെ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോനാണ് നിവിന്റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മൂത്തോന്റെ ടീസറിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ ടീസറാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കരണ്‍ ജോഹര്‍,സൂര്യ ശിവകുമാര്‍.പൃഥ്വിരാജ് സുകുമാരന്‍,അനുരാഗ് കശ്യപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മൂത്തോന്റെ ഒഫീഷ്യല്‍ ടീസര്‍ ലോഞ്ച് ചെയ്തിരുന്നത്. മിഖായേലിന്റെ റിലീസ് ദിനമായിരിക്കും മൂത്തോന്റെ ടീസര്‍ എത്തുകയെന്ന് പറഞ്ഞെങ്കിലും നേരത്തെ തന്നെ എത്തുകയായിരുന്നു.