1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Sujitha child actress

മമ്മൂട്ടി ചിത്രത്തില്‍ ആണ്‍കുട്ടിയുടെ വേഷത്തില്‍; മലയാളികള്‍ക്ക് പ്രിയങ്കരിയായ ഈ നടിയെ മനസ്സിലായോ?

Sujitha
ആണ്‍കുട്ടിയുടെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഈ താരത്തെ മനസ്സിലായില്ലേ? ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടി സുജിതയാണ് ഇത്. ഒരേസമയം സിനിമയിലും സീരിയലിലും സുജിത തിളങ്ങി.
 
മലയാളത്തിലേക്ക് മികച്ച സിനിമകളില്‍ ഒന്നായ 'പൂവിന് പുതിയ പൂന്തെന്നലില്‍' ബാലതാരമായ ബെന്നി/കിട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുജിതയായിരുന്നു. മമ്മൂട്ടി നായകനായ ഈ ചിത്രം വലിയ ശ്രദ്ധ നേടി. ബെന്നി എന്ന ആണ്‍കുട്ടി കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണെന്ന് അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആ സിനിമ പിന്നീട് നാല് ഭാഷകളില്‍ റീമേക്ക് ചെയ്യുകയും സുജിത തന്നെ ആ കഥാപാത്രം എല്ലാ ഭാഷയിലും അഭിനയിക്കുകയും ചെയ്തിരുന്നു. 
 
തമിഴ് സീരിയലുകളില്‍ ഇപ്പോഴും അഭിനയിക്കുന്ന സുജിത മലയാളത്തില്‍ കുമാരസംഭവം എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ ഇപ്പോള്‍ ചിപ്പി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന സ്വാന്തനം സീരിയലിന്റെ തമിഴ് പതിപ്പായ പാണ്ഡ്യന്‍ സ്റ്റോഴ്‌സില്‍ ആ വേഷം ചെയ്യുന്നത് സുജിതയാണ്.
 
1983 ജൂലൈ 12 ന് തിരുവനന്തപുരത്താണ് സുജിത ജനിച്ചത്. താരത്തിന് ഇപ്പോള്‍ 38 വയസ് കഴിഞ്ഞു. എന്നാല്‍, പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ഇത്ര പ്രായമായോ താരത്തിന് എന്ന് ആരാധകര്‍ ചോദിച്ചുപോകും. നിര്‍മാതാവ് ധനുഷ് ആണ് സുജിതയുടെ ജീവിതപങ്കാളി. പൊള്ളാച്ചിയിലാണ് സുജിത ഇപ്പോള്‍ കുടുംബസമേതം താമസിക്കുന്നത്.
About Writer
രേണുക വേണു
അടുത്ത ലേഖനം
സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ബസിലെ മണി മുറിച്ചു; പഴയ സംഭവത്തെ കുറിച്ച് നടി സുരഭി ലക്ഷ്മി