അനുബന്ധ വാര്‍ത്തകള്‍
- ക്രിസ്മസ് ഫോട്ടോഷൂട്ട് നിര്‍ബന്ധമുണ്ടോ ? ചുവപ്പില്‍ തിളങ്ങി അനാര്‍ക്കലി
- ആസിഫ് അലിയുടെ കൂടെ അഭിനയിച്ച നടി,ഈ താരത്തെ മനസ്സിലായോ ?
- 'ഇതാണ് എന്റെ ഓണക്കോടി'; ആരാധകരെ ഞെട്ടിച്ച് അനാര്‍ക്കലി മരിക്കാര്‍
- വേറെ ചെറുക്കന്മാരെ വായനോക്കുമ്പോള് പുള്ളിക്ക് അത്ര പിടിക്കില്ല; കാമുകനെ കുറിച്ച് വെളിപ്പെടുത്തി അനാര്‍ക്കലി മരിക്കാര്‍
- photos|'എന്നെ കിട്ടിയത് ഭാഗ്യമാണ് അല്ലേ'; ചേച്ചി ലക്ഷ്മിയുടെ പുത്തന്‍ ലുക്ക് പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍
ഒരാള്‍ വന്ന് ചോക്ലേറ്റ് തന്നു, ശരീരത്തിലെ പല ഭാഗത്തും പിടിക്കാന്‍ ശ്രമിച്ചു; കുട്ടിക്കാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരിക്കാര്‍
കുട്ടിക്കാലത്ത് താന്‍ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരിക്കാര്‍. ഒരു അഭിമുഖത്തിലാണ് അനാര്‍ക്കലി ഇതേ കുറിച്ച് സംസാരിച്ചത്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് താന്‍ മോശം അനുഭവം നേരിട്ടതെന്നും ഉമ്മയാണ് അന്ന് ധൈര്യം പകര്‍ന്നതെന്നും അനാര്‍ക്കലി പറഞ്ഞു.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഒരാള്‍ വന്ന് തനിക്ക് ചോക്ലേറ്റ് തരികയും ശേഷം ശരീരത്തിലെ പല ഭാഗത്തും പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആണ് താരം പറയുന്നത്.. സംഭവം വളരെ സങ്കടത്തോടെ വീട്ടില്‍ ചെന്ന് അവതരിപ്പിച്ചപ്പോള്‍ ഉമ്മ തന്നെ ആശ്വസിപ്പിക്കുകയും ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ തരത്തില്‍ ശക്തി നല്‍കി ഇരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. അതിനുശേഷം എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവത്തിലേക്ക് താന്‍ മാറുകയായിരുന്നുവെന്നും താരം പറഞ്ഞു.