അനുബന്ധ വാര്‍ത്തകള്‍
- കവിതയെ സ്വന്തം സഹോദരിയെ പോലെ കണ്ടു, വിശ്വസിച്ചു; ഭര്‍ത്താവുമായി അവിഹിതമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയെന്ന് റീന കുന്ദ്ര
- എന്റെ സഹോദരിയുടെ ഭര്‍ത്താവുമായി അവള്‍ക്ക് ബന്ധമുണ്ടായിരുന്നു, ബാത്ത്റൂമിലിരുന്ന് രഹസ്യമായി മെസേജ് അയക്കും, രണ്ട് പേരെയും അസാധാരണ സാഹചര്യത്തില്‍ അമ്മ കണ്ടിട്ടുണ്ട്: മൗനം വെടിഞ്ഞ് രാജ് കുന്ദ്ര
- പ്രഭാസിന്റെ 'രാധേ ശ്യാം' ഒടിടി റിലീസിന് ?
- എന്തൊരു നിഷ്കളങ്കന്; സീരിയസായി കോമഡി പറഞ്ഞ് മലയാളികളെ ചിരിപ്പിക്കുന്ന 'പയ്യന്'
- 'ഖിലാഡി' ബോളിവുഡിലേക്ക്, രവി തേജയുടെ വേഷത്തില്‍ സല്മാന് ഖാന് ?
സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ജയറാമിന്റെ നായിക, മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു; ഈ 'മലയാളി തനിമ'യെ മനസിലായോ?
മലയാള തനിമയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ശ്രുതി കൃഷ്ണ. കര്‍ണാടകത്തില്‍ നിന്നുള്ള താരമാണെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി ശ്രുതി അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം കൊട്ടാരംവീട്ടിലെ അപ്പൂട്ടനിലാണ് ശ്രുതിയെ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടത്. അതിനു മുന്‍പ് മമ്മൂട്ടിക്കൊപ്പം ഒരാള്‍ മാത്രം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ ഒരു മലയാളിയാണെന്ന് തോന്നുമെന്നതാണ് ശ്രുതിയുടെ പ്രത്യേകത.
കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ശ്രുതിയുടെ യഥാര്‍ഥ പേര് പ്രിയദര്‍ശിനി എന്നാണ്. 1975 സെപ്റ്റംബര്‍ 18 നാണ് താരം ജനിച്ചത്. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ശ്രുതി സജീവമാണ്. കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ശ്രുതി കൃഷ്ണ ഇപ്പോള്‍. ബിജെപി വനിത വിഭാഗത്തിന്റെ ചീഫ് സെക്രട്ടറിയാണ്.
മലയാളത്തിലൂടെയാണ് ശ്രുതി സിനിമ രംഗത്ത് സജീവമാകുന്നത്. 1989 ല്‍ പുറത്തിറങ്ങിയ 'സ്വന്തം എന്നു കരുതി' ആണ് ആദ്യ ചിത്രം. പിന്നീട് വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. കൊട്ടാരംവീട്ടിലെ അപ്പൂട്ടനില്‍ ശ്രുതി അവതരിപ്പിച്ച അമ്പിളി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.