കെ ആര്‍ അനൂപ്|
Last Modified ശനി, 12 ജൂണ്‍ 2021 (14:19 IST)
പ്രഭാസിന്റെ 'രാധേ ശ്യാം' ഒടിടി റിലീസിന് ഒരുങ്ങുന്നു. 2021 ജൂലൈ 30ന് തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അത് നടക്കില്ല. പുതുക്കിയ റിലീസ് തീയതി
പ്രഖ്യാപിക്കാത്ത കാരണം ചിത്രം ഒ.ടി.ടി റിലീസിന് പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
400 കോടി രൂപയ്ക്ക് സ്ട്രീമിംഗ് അവകാശങ്ങള്‍ ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം നേടി എന്നും പറയപ്പെടുന്നു.
റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.ഒരു റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന പ്രഭാസ് നായിക കഥാപാത്രമായ പൂജ ഹെഡ്ജിനെ വിളിക്കുന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിക്രമാദിത്യ (പ്രഭാസ്), പ്രേരണ (പൂജ ഹെഗ്ഡെ) എന്നീ കഥാപാത്രങ്ങളായാണ് താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നത്.യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം. മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിന്‍ ഖേദെക്കര്‍,ഭാഗ്യശ്രീ, പ്രിയദര്‍ശി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.