അനുബന്ധ വാര്‍ത്തകള്‍
- ഷാരൂഖ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഈ താരത്തെ മനസിലായോ? ദേശീയ അവാര്‍ഡ് ജേതാവാണ്
- വിദ്യ ബാലന്റെ ആരാണ് പ്രിയാമണി? അധികം ആര്‍ക്കും അറിയാത്ത രഹസ്യം
- സ്കൂള്‍ പഠനകാലത്ത് തന്നെ മോഡല്‍ ആയ പെണ്‍കുട്ടി; പ്രിയാമണിക്ക് ജന്മദിനാശംകള്
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയാമണിക്ക് എത്ര വയസായെന്നോ?
- 'ഷെഫിന്റെ റോളിലെത്തുന്ന പ്രിയാമണിക്ക് ഒരു മുട്ട പുഴങ്ങാന്‍ പോലും അറിയില്ല'; തുറന്നുപറഞ്ഞ് താരം
'തടിച്ചിയാണല്ലോ, ഉണ്ടയാണല്ലോ, കറുത്തിട്ടാണല്ലോ' താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് പ്രിയാമണി
താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ച് വിവരിച്ച് ഫാമിലി മാന്‍ വെബ് സീരിസ് താരം പ്രിയാമണി. പല തവണ താന്‍ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് പ്രിയാമണി പറഞ്ഞു.
'എന്റെ ശരീരഭാരം കൂടിയ സമയം. ഞാന്‍ അന്ന് 65 കിലോ ഉണ്ടായിരുന്നു. ഇപ്പോള്‍ കാണുന്ന പോലെയല്ല. കൂടുതല്‍ തടിച്ചിട്ടായിരുന്നു. ആ സമയത്ത് നിരവധി പേര്‍ എന്നെ പരിഹസിച്ചിരുന്നു. 'നിങ്ങള്‍ തടിച്ചിട്ടാണല്ലോ, ശരീരം ഉണ്ടയായല്ലോ' എന്നൊക്കെ പലരും ചോദിച്ചു. എന്തിനാണ് ഇങ്ങനെ ബോഡി ഷെയ്മിങ് നടത്തുന്നത്? നിറത്തെ കുറിച്ചും ഞാന്‍ ഇത് കേട്ടിട്ടുണ്ട്. നിങ്ങള്‍ കറുത്തിട്ടാണല്ലോ, ഇരുണ്ട നിറമാണല്ലോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെ ആയതില്‍ എന്താണ് തെറ്റ് എന്ന് ഞാന്‍ അവരോട് ചോദിക്കാറുണ്ട്,' പ്രിയാമണി പറഞ്ഞു.