എന്റെ സഹോദരിയുടെ ഭര്‍ത്താവുമായി അവള്‍ക്ക് ബന്ധമുണ്ടായിരുന്നു, ബാത്ത്‌റൂമിലിരുന്ന് രഹസ്യമായി മെസേജ് അയക്കും, രണ്ട് പേരെയും അസാധാരണ സാഹചര്യത്തില്‍ അമ്മ കണ്ടിട്ടുണ്ട്: മൗനം വെടിഞ്ഞ് രാജ് കുന്ദ്ര

രേണുക വേണു| Last Modified ശനി, 12 ജൂണ്‍ 2021 (19:56 IST)

ശില്‍പ ഷെട്ടി കാരണമാണ് രാജ് കുന്ദ്രയുമായുള്ള തന്റെ വിവാഹബന്ധം തകര്‍ന്നതെന്ന കവിതയുടെ ആരോപണം വലിയ വിവാദമായിരിക്കുകയാണ്. ശില്‍പ ഷെട്ടിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് കവിതയായിരുന്നു രാജ് കുന്ദ്രയുടെ ഭാര്യ. വിവാഹബന്ധം തകരാന്‍ കാരണം ശില്‍പയാണെന്ന് കവിത ആരോപിക്കുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ അഭിമുഖത്തിലാണ് ശില്‍പ ഷെട്ടിക്കെതിരെ കവിത സംസാരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ കവിതയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് രാജ് കുന്ദ്ര. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ട് കവിതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് പറയുന്നത്.

'പന്ത്രണ്ട് വര്‍ഷം മിണ്ടാതിരുന്നു, ഇനി മിണ്ടാതിരിക്കാന്‍ സാധിക്കില്ല,' എന്നു പറഞ്ഞാണ് കവിതക്കെതിരെ രാജ് കുന്ദ്ര രംഗത്തെത്തിയത്. തന്റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവുമായി കവിതയ്ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് രാജ് കുന്ദ്ര പറയുന്നത്. തങ്ങള്‍ ലണ്ടനില്‍ താമസിച്ചിരുന്ന സമയത്തായിരുന്നു ഇതെന്നും രാജ് പറഞ്ഞു.

'എന്റെ സഹോദരിയുടെ ഭര്‍ത്താവുമായി കവിതയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്റെ അമ്മ കവിതയെയും സഹോദരിയുടെ ഭര്‍ത്താവിനെയും അസാധാരണ സാഹചര്യത്തില്‍ പിടികൂടിയിട്ടുണ്ട്. അവര്‍ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു. കുടുംബത്തിലെ പലരും ഇതേ കുറിച്ച് എന്നോട് സംശയം പ്രകടിപ്പിച്ചിരുന്നു. കുളിമുറിയില്‍ കവിത ഒരു ഫോണ്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു. കുളിമുറിക്കുള്ളില്‍ ഇരുന്നാണ് അയാള്‍ മെസേജ് അയച്ചിരുന്നത്. കുളിമുറിയില്‍ നിന്ന് ഫോണ്‍ കണ്ടെത്തി. അതിലെ രഹസ്യ മെസേജുകള്‍ ഞാന്‍ വായിച്ചു. കവിതയുമായുള്ള വിവാഹബന്ധം തുടരാന്‍ പറ്റില്ലെന്ന് ഞാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. സഹോദരിയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു,' രാജ് കുന്ദ്ര പറഞ്ഞു.

2006 ലാണ് രാജ് കുന്ദ്രയും കവിതയും വിവാഹമോചനം നേടിയത്. 2009 ല്‍ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരായി. താന്‍ മാനസികമായി തകര്‍ന്ന സമയത്തെല്ലാം ശില്‍പയാണ് തനിക്ക് കരുത്തായതെന്നും രാജ് കുന്ദ്ര പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :