'ഖിലാഡി' ബോളിവുഡിലേക്ക്, രവി തേജയുടെ വേഷത്തില്‍ സല്‍മാന്‍ ഖാന്‍ ?

കെ ആര്‍ അനൂപ്| Last Modified ശനി, 12 ജൂണ്‍ 2021 (11:01 IST)

വിജയുടെ മാസ്റ്റര്‍ ബോളിവുഡിലേക്ക് എത്തുമ്പോള്‍ നായകനായി സല്‍മാന്‍ ഖാന്‍ വേഷമിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തമാസം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും എന്നും കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ മറ്റൊരു റീമേക്ക് ചിത്രത്തെകുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.നായകനാവുന്ന 'ഖിലാഡി'യുടെ ഹിന്ദി പതിപ്പില്‍ സല്‍മാന്‍ ഖാന്‍ ടൈറ്റില്‍ റോളില്‍ എത്തും.

സിനിമയുടെ ഹിന്ദി റീമേക്ക് സല്‍മാന്‍ തന്നെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രവിതേജ ഡബിള്‍ റോളിലെത്തുന്ന 'ഖിലാഡി' ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. മെയ് 28 ന് തീയേറ്ററുകളിലെത്തും എന്ന് പ്രഖ്യാപിച്ച സിനിമ നിലവിലെ സാഹചര്യത്തില്‍ റിലീസ് നീളുകയാണ്.ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :