അനുബന്ധ വാര്‍ത്തകള്‍
- രണ്ട് കൈയിലും വാച്ച് കെട്ടി നടക്കുന്ന മറഡോണ, പലരും വട്ടാണെന്ന് പറഞ്ഞ് കളിയാക്കി; അതിനു പിന്നിലെ രഹസ്യം ഇതാണ്
- പ്രണയിനികള്‍ ഒരുപാട്, മക്കള്‍ എട്ട്; മറഡോണ ആദ്യകാലങ്ങളില്‍ അംഗീകരിച്ചത് രണ്ട് മക്കളെ മാത്രം, പിന്നീട് തുറന്നുപറച്ചില്‍
- സിറിയയില്‍ ഇസ്രയേലിന്റെ ഈമാസത്തെ നാലാമത്തെ ആക്രമണം; രണ്ടുമരണം
- ക്യാപ്റ്റന്‍സി തന്നാല്‍ തുടരാമെന്ന് ശ്രേയസ് അയ്യര്‍; റിഷഭ് പന്തിനെ മാറ്റില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്, ശ്രേയസ് ആര്‍സിബി നായകസ്ഥാനത്തേക്ക്
- ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും
സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്, പലരും സമീപിച്ചിട്ടുണ്ട്; അന്ന് രോഹിണി പറഞ്ഞത്
സിനിമ മേഖലയില്‍ നിരന്തരം കേള്‍ക്കുന്ന വാക്കാണ് കാസ്റ്റിങ് കൗച്ച്. റോളുകള്‍ക്കായി പല സംവിധായകരും നിര്‍മാതാക്കളും നടന്‍മാരും കാസ്റ്റിങ് കൗച്ചിന് ക്ഷണിച്ചിട്ടുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നിരവധി നടിമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മീ ടു ക്യാംപയിനെ കുറിച്ചും നടി രോഹിണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പണ്ട് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിച്ചത്.
സിനിമയുടെ ഭാഗമായി കാസ്റ്റിങ് കൗച്ചുകള്‍ ഉണ്ടായിട്ടുണ്ടെന്ന് രോഹിണി പറയുന്നു. കാസ്റ്റിങ് കൗച്ച് താന്‍ നേരിട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍, കാസ്റ്റിങ് കൗച്ച് നടത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രോഹിണിക്ക് താല്‍പര്യമില്ല. ഇത്രയും കാലം കഴിഞ്ഞ് അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തനിക്ക് താല്‍പര്യമില്ല. എന്നാല്‍, കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറയുകയും മീ ടു ആരോപണം ഉന്നയിക്കുകയും ചെയ്യുന്നവരെ താന്‍ സപ്പോര്‍ട്ട് ചെയ്യുന്നതായും രോഹിണി വ്യക്തമാക്കി. വളരെ ബോള്‍ഡ് ആയാണ് അക്കാലത്ത് കാസ്റ്റിങ് കൗച്ചുകളെ നേരിട്ടതെന്നും രോഹിണി കൂട്ടിച്ചേര്‍ത്തു.