രണ്ട് കൈയിലും വാച്ച് കെട്ടി നടക്കുന്ന മറഡോണ, പലരും വട്ടാണെന്ന് പറഞ്ഞ് കളിയാക്കി; അതിനു പിന്നിലെ രഹസ്യം ഇതാണ്

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (11:31 IST)

വിചിത്രമായ സ്വഭാവരീതികള്‍ക്ക് പേരുകേട്ട വ്യക്തിത്വമാണ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അങ്ങേയറ്റം രാജ്യസ്നേഹിയായ അദ്ദേഹം അര്‍ജന്റീനയ്ക്ക് പുറത്തുപോകുമ്പോള്‍ രണ്ടുകൈകളിലും വാച്ചുകെട്ടിയിരുന്നു. അതിനു പിന്നില്‍ ഒരു കാരണവും ഉണ്ട്. ഒരുവാച്ചില്‍ അര്‍ജന്റീനയുടെ സമയവും മറ്റേ വാച്ചില്‍ താന്‍ സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ സമയവും സെറ്റ് ചെയ്ത് വയ്ക്കുകയാണ് മറഡോണ ചെയ്തിരുന്നത്. മറഡോണയുടെ ഈ സ്വഭാവത്തിനു പിന്നില്‍ പലവിശദീകരണവും പലരും നല്‍കുന്നുണ്ട്. കളിക്കളത്തിലെന്ന പോലെ ജീവിതത്തിലും സമയത്തിന് താരം വലിയ വില കല്‍പിച്ചിരുന്നു. അതുകൊണ്ടാണ് മറഡോണ രണ്ട് കൈകളില്‍ വാച്ച് കെട്ടിയിരുന്നത്. മറഡോണ രണ്ട് കൈയിലും വാച്ച് കെട്ടുന്നത് കണ്ട് അക്കാലത്ത് പലരും ട്രോളിയിരുന്നു. മറഡോണയ്ക്ക് കിറുക്കാണെന്ന് പോലും പലരും കളിയാക്കിയിരുന്നത്രേ!അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :