സിറിയയില്‍ ഇസ്രയേലിന്റെ ഈമാസത്തെ നാലാമത്തെ ആക്രമണം; രണ്ടുമരണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (11:19 IST)
സിറിയയില്‍ ഇസ്രയേലിന്റെ ഈമാസത്തെ നാലാമത്തെ ആക്രമണത്തില്‍ രണ്ടുമരണം. ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ആറുപേര്‍ സൈനികരാണ്. സിറിയന്‍ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈമാസം നാലാമത്തെ തവണയാണ് ഇസ്രയേല്‍ വ്യോമ ആക്രമണം നടത്തുന്നത്. മരണപ്പെട്ട രണ്ടുപേര്‍ സാധാരണക്കാരാണ്. കൂടാതെ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :