പ്രണയിനികള്‍ ഒരുപാട്, മക്കള്‍ എട്ട്; മറഡോണ ആദ്യകാലങ്ങളില്‍ അംഗീകരിച്ചത് രണ്ട് മക്കളെ മാത്രം, പിന്നീട് തുറന്നുപറച്ചില്‍

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (11:23 IST)

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് എട്ട് മക്കളുണ്ട്. എന്നാല്‍, വര്‍ഷങ്ങളോളം ഇത് വിവാദ വിഷയമായിരുന്നു. നിയമപരമായി തനിക്ക് രണ്ട് മക്കള്‍ മാത്രമാണ് ഉള്ളതെന്ന് മറഡോണ വാദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിലാണ് തനിക്ക് രണ്ട് മക്കള്‍ മാത്രമാണ് ഉള്ളതെന്ന് മറഡോണ പറഞ്ഞത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ തനിക്ക് എട്ട് മക്കളുണ്ടെന്ന് മറഡോണ വെളിപ്പെടുത്തി. 1989 ല്‍ വിവാഹം കഴിച്ച കൗഡിയ വില്‍ഫെയ്നില്‍ ഉണ്ടായ രണ്ട് മക്കളെ മാത്രമാണ് മറഡോണ ആദ്യകാലത്ത് അംഗീകരിച്ചിരുന്നത്.

1960 ഒക്ടോബര്‍ 30 നാണ് മറഡോണയുടെ ജനനം. അര്‍ജന്റീനയ്ക്ക് വേണ്ടി 91 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളാണ് മറഡോണ നേടിയിരിക്കുന്നത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :