അനുബന്ധ വാര്‍ത്തകള്‍
- വായുമലിനീകരണം മൂലം വര്‍ഷം തോറും 33000 പേര് 10 ഇന്ത്യന്‍ നഗരങ്ങളില്‍ മാത്രം മരണപ്പെടുന്നെന്ന് റിപ്പോര്‍ട്ട്
- ലോകകപ്പ് തോല്‍വിക്കു ശേഷം പരിശീലക സ്ഥാനം ഒഴിയാന്‍ രാഹുല്‍ തീരുമാനിച്ചിരുന്നു; രോഹിത്തിന്റെ വിളി നിര്‍ണായകമായി !
- ഒരൊറ്റ ടി20യാണ് ഞാന്‍ കളിച്ചിട്ടുള്ളത്, എന്നേക്കാള്‍ മൈതാനത്ത് എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാം,ലോകകപ്പ് ഫൈനലിന് മുന്‍പുള്ള ദ്രാവിഡിന്റെ വാക്കുകള്‍
- അധികാരികളെ പിണക്കിയാൽ പിന്നെ ഇന്ത്യൻ ടീമിൽ ഇടമില്ലേ? ധ്രുവ് ജുറലിനും ജിതേഷിനും പിന്നിലായോ ഇഷാൻ!
- ചാമ്പ്യന്മാർക്കിനി രാജകീയ സ്വീകരണം,ദില്ലിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, മുംബൈയിൽ തുറന്ന ബസിൽ വിക്ടറി മാർച്ച്
ലോകകപ്പ് ഇന്ത്യ അർഹിക്കുന്നു, മികച്ച ക്രിക്കറ്റാണ് അവർ കളിച്ചത്: ഷഹീൻ അഫ്രീദി
ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പാകിസ്ഥാന് താരം ഷഹീന് അഫ്രീദി. ഈ ലോകകപ്പ് ഇന്ത്യ അര്‍ഹിക്കുന്നുവെന്നും മികച്ച രീതിയിലാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ കളിച്ചതെന്നും ഷഹീഫ് അഫ്രീദി വ്യക്തമാക്കി. ഞാന്‍ ഫൈനല്‍ മത്സരം കാണുകയും അത് ആസ്വദിക്കുകയും ചെയ്തിരുന്നു. ഇരു ടീമുകളും മികച്ച രീതിയില്‍ കളിച്ചു. ആ ദിവസത്തെ സമ്മര്‍ദ്ദത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ടീമാകും വിജയിക്കുക.
ഇന്ത്യ ഒരു മികച്ച ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റാണ് കളിച്ചത്. വിജയിക്കാന്‍ അര്‍ഹരായിരുന്നു. ഷഹീന് പറഞ്ഞു. അതേസമയം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ പാകിസ്ഥാന് തെറ്റുകള്‍ തിരുത്തേണ്ടതുണ്ടെന്നും ഷഹീന് പറഞ്ഞു. ശക്തരായ ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. കുറച്ച് കാര്യങ്ങള്‍ ഞങ്ങള്‍ തിരുത്തേണ്ടതുണ്ടെന്ന് കരുതുന്നു. കഠിനാധ്വാനം ചെയ്താല്‍ അതിനുള്ള ഫലം ലഭിക്കും. ഷഹീന് അഫ്രീദി പറഞ്ഞു.