അനുബന്ധ വാര്‍ത്തകള്‍
- പെരുമാളിന് വയസ് 31, കോരിത്തരിപ്പിച്ച് മമ്മൂട്ടി !
- ‘മമ്മൂക്ക നമ്മുടെ കൂടെ നിൽക്കും’- വികാരഭരിതനായി രമേഷ് പിഷാരടി
- മമ്മൂട്ടിക്ക് പുതിയ റെക്കോർഡ് !
- മമ്മൂട്ടി വില്ലനാകുന്നു, അമ്പരന്ന് ആരാധകർ! - ബ്രേക്കിനു ശേഷമുള്ള തിരിച്ച് വരവ് പൊളിക്കും!
- ‘രാജമാണിക്യം 2’ യാഥാര്‍ത്ഥ്യമാകുന്നു, ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തും
നായകനും വില്ലനുമായി മമ്മൂട്ടി, കഥ വന്നത് ഹോളിവുഡില്‍ നിന്ന് !
1989ല്‍ പുറത്തിറങ്ങിയ 'ചരിത്രം' മമ്മൂട്ടിയുടെ കരിയറിലെ ഒരു പ്രധാന ചിത്രമാണ്. വലിയ വിജയം നേടിയതിന്റെ പേരിലല്ല, വ്യത്യസ്തമായ ഒരു കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചതിന്റെ പേരിലാണ് ആ സിനിമ ശ്രദ്ധിക്കപ്പെടുന്നത്. ചരിത്രം സംവിധാനം ചെയ്തത് ജി എസ് വിജയനായിരുന്നു. ഫിലിപ്പ് മണവാളന് എന്ന ഫിനാന്‍സിംഗ് കമ്പനി ഉടമയായാണ് മമ്മൂട്ടി അഭിനയിച്ചത്. ഫിലിപ്പിന്റെ അനുജന് രാജു(റഹ്മാന്)വിന്റെ മരണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായിരുന്നു ആ സിനിമയുടെ പ്രമേയം. ശോഭനയായിരുന്നു നായിക.
റഹ്മാന്റെ കഥാപാത്രം ഉണര്‍ത്തുന്ന ക്യൂരിയോസിറ്റിയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണഘടകം. മമ്മൂട്ടി ഒരേസമയം നായകനും വില്ലനുമായി എന്നത് വലിയ പ്രത്യേകതയും. 1958ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലര്‍ ‘ചെയ്സ് എ ക്രൂക്കഡ് ഷാഡോ’യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എസ് എന്‍ സ്വാമി 'ചരിത്രം' രചിച്ചത്.
എം ജി രാധാകൃഷ്ണനും രാജാമണിയും ചേര്‍ന്നാണ് ചരിത്രത്തിന് സംഗീതം നിര്‍വഹിച്ചത്. ജി എസ് വിജയന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചരിത്രം.