മമ്മൂട്ടി വില്ലനാകുന്നു, അമ്പരന്ന് ആരാധകർ! - ബ്രേക്കിനു ശേഷമുള്ള തിരിച്ച് വരവ് പൊളിക്കും!

Last Modified ശനി, 20 ജൂലൈ 2019 (10:16 IST)
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് പറയുന്നത് പലിശക്കൊള്ളയും ഫിനാന്‍സിംഗും സാമ്പത്തിക തട്ടിപ്പും അധോലോകവും ഉൾപ്പെടുന്ന കഥയാണ്. മമ്മൂട്ടിയും തമിഴ് നടൻ രാജ് കുമാറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈലോക്കിൽ രാജ് കുമാർ ആണ് നായകനെന്നും താൻ വില്ലനാണെന്നും മമ്മൂട്ടി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, ഇപ്പോഴിതാ സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം യാത്ര പോവാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടിയെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നിലവിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി വിദേശത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ബ്രേക്കിനു ശേഷം മമ്മൂട്ടി ഷൈലോക്കിന്റെ ലോക്കേഷനിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന.

രണദിവെ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഷൈലോക്കിന് തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ മാസ് ആക്ഷന്‍ ത്രില്ലര്‍ ഈ വര്‍ഷം മമ്മൂട്ടിയുടെ മെഗാഹിറ്റ് പ്രതീക്ഷയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :