അനുബന്ധ വാര്ത്തകള്
- ഇവർ ഒന്നിലും ഉറച്ചുനിൽക്കില്ല, മാറിക്കൊണ്ടേയിരിയ്ക്കും, അറിയു !
- ഫോക്സ്വാഗൺ പസ്സാറ്റ് വീണ്ടും എത്തുന്നു, പരീക്ഷനയോട്ടം ആരംഭിച്ചു !
- പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോണുമായി ഷവോമി, റെഡ്മി 9i വിപണിയിലേയ്ക്ക്
- ഇത്തവണ ആര് ഐപിഎൽ നേടും ? ചെന്നൈ എന്ന് ബ്രയറ്റ്ലി, പ്രവചനങ്ങൾ ഇങ്ങനെ !
- 'ഇന്ത്യയുടെ പരമാധികാരത്തിലേയ്ക്ക് കണ്ണുവയ്ക്കുന്നവർക്കുള്ള സന്ദേശം': റഫാൽ യുദ്ധവിമാനങ്ങൾ വ്യോമ സേനയുടെ ഭാഗമായി, വീഡിയൊ
കക്ഷത്തിലെ ഇരുണ്ടനിറം അകറ്റാൻ ഇതാ ചില നാടൻ വിദ്യകൾ !
കക്ഷങ്ങളിൽ വിയർപ്പ് അടിഞ്ഞുകൂടി ഇരുണ്ട നിറം രൂപപ്പെടുന്നത്. എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഈ ഇരുണ്ട് നിറം പുറത്തുകാണും എന്നതിനാലാണ് സ്ത്രീകൾ ഓഫ്‌ഷോൾഡർ, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ മടിയ്ക്കാറുണ്ട്. സ്ത്രീകളുടെ അത്മവിശ്വാസത്തെ പോലും ബാധിക്കുന്ന കാര്യമാണിത്. എന്നാൽ കക്ഷങ്ങളിലെ കറുപ്പകറ്റാൻ വീട്ടിൽ തന്നെ വിദ്യകൾ ഉണ്ട്.
കക്ഷകങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന ഉരുൾക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് 15 മിനിറ്റ് കക്ഷത്തിൽ പുരട്ടിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. വലിയ വില നൽകി ചെയ്യുന്ന ബ്യൂട്ടി ട്രീറ്റ്‌മെന്റായ ബ്ലീച്ചിന്റെ ഗുണം ഇത് നൽകും. യാതൊരുവിധ പാർശ്വഫലങ്ങൾ ഉണ്ടാവുകയുമില്ല.
കറ്റാർവാഴ ജെല്ലിനും കക്ഷങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിവുണ്ട്. ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ കക്ഷങ്ങളിൽ പുരട്ടി 15 മിനിറ്റുകൾക്ക് ശേഷം കഴുകിക്കളയാം. മിക്ക വീടുകളിലും ആപ്പിൾ സിഡർ വിനിഗർ ഉണ്ടാകും. ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനിഗറിലേക്ക് അത്ര തന്നെ വെള്ളവും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് കക്ഷങ്ങളിൽ തേച്ചുപിടിപ്പിച്ച് അൽപനേരം കഴിഞ്ഞ് കഴുകിക്കളയുന്നതും കക്ഷങ്ങളിലെ കറുപ്പകറ്റാൻ സഹായിക്കും.