പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോണുമായി ഷവോമി, റെഡ്മി 9i വിപണിയിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (14:11 IST)
മികച്ച ഫീച്ചറുകളുമായി മറ്റൊരു എൻട്രി ലെവൽ സ്മാർട്ട്ഫോണിനെ ഇന്ത്യൻ വിപണിയിലെത്തിയ്ക്കാൻ ഷവോമി. ആണ് വിപണിയിൽ എത്തുന്നത്. ഈ മാസം 15 മുതൽ ഫ്ലിപ്കാർട്ട് വഴിയും എംഐ ഡോട്കോമിലൂടെയും സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. 4 ബി വരെ റാം പതിപ്പുകളിൽ സ്മാർട്ട്ഫോൺ വിപണിയിലെത്തും, 6799 രൂപയാണ് സ്മർട്ട്ഫോണിന്റെ അടിസ്ഥാന പതിപ്പിന് പ്രതീക്ഷിയ്ക്കപ്പെടുന്ന വില.

6.53 ഇഞ്ച് ഐ‌‌പിഎസ് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ളതായിരിയ്ക്കും ഡിസ്പ്ലേ. 13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും, 5 എംപി സെൽഫി ക്യാമറയുമായിരിയ്ക്കും സ്മാർട്ട്ഫോണിൽ ഉണ്ടാവുക. മീഡിയാടെക്കിന്റെ ഹീലിയോ ജി25 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :