അനുബന്ധ വാര്‍ത്തകള്‍
- ചാച്ചാജിയുടെ ഓര്മ പുതുക്കി ഇന്ന് ശിശുദിനം
- ‘ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ് യോഗി’ : ലാലു പ്രസാദ് യാദവ്
- നിവിന്‍ പോളി തളത്തില്‍ ദിനേശന്, നയന്‍താര ശോഭ !
- ഓഫീസില്‍ ആക്രമണം നടന്നത് എട്ടുമണിക്ക്, അപലപിച്ച് യുവമോര്‍ച്ച നേതാവ് പോസ്റ്റിട്ടത് ആറ് മണിക്ക് - ബിജെപിയുടെ നാടകം പൊളിഞ്ഞത് ഇങ്ങനെ! ...
- പ്രതീക്ഷിച്ച പോലെ ‘ക്ലിക്കാ’യില്ലെന്ന് വിലയിരുത്തല്‍; ദളിതര്‍ക്കൊപ്പമെന്ന് വരുത്തി തീര്‍ക്കാനുള്ള അമിത് ഷായുടെ നാടകം കേരളത്തില്‍ പൊളിഞ്ഞു!
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരായ സന്ദേശവുമായി എസ് എച്ച് കോളജ്
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപികയും വേഷമിട്ട തെരുവ് നാടകം ചൊവ്വാഴ്ച വൈകിട്ട് വൈറ്റില ഹബ്ബില്‍ കൂടിയ ജനങ്ങള്‍ക്ക് കൗതുകത്തോടൊപ്പം ചിന്തിക്കാനുള്ള വിഷയം കൂടി നല്‍കുന്നതായി. വീടിനുള്ളില്‍ പോലും സുരക്ഷിതരല്ലാത്ത കുട്ടികളെ കുറിച്ച് മാതാപിതാക്കള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ നാടകം എന്ന് ആര്‍ട്ട് അധ്യാപിക അപര്‍ണ പറഞ്ഞു.
ഫ്ലാഷ് മോബില്‍ തുടങ്ങി തെരുവ് നാടകത്തില്‍ അവസാനിച്ച പരിപാടി തേവര എസ് എച്ച് സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ശിശുദിനാഘോഷത്തിന്റെ ഭാഗമായാണ് നടത്തിയത്. ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ശിശുദിനാഘോഷത്തിലും മറൈന്‍ ഡ്രൈവിലും തേവര കോളേജ് ഗ്രൗണ്ടിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നു.