ഓഫീസില്‍ ആക്രമണം നടന്നത് എട്ടുമണിക്ക്, അപലപിച്ച് യുവമോര്‍ച്ച നേതാവ് പോസ്‌റ്റിട്ടത് ആറ് മണിക്ക് - ബിജെപിയുടെ നാടകം പൊളിഞ്ഞത് ഇങ്ങനെ! ...

ഓഫീസില്‍ ആക്രമണം നടന്നത് എട്ടുമണിക്ക്, അപലപിച്ച് യുവമോര്‍ച്ച നേതാവ് പോസ്‌റ്റിട്ടത് ആറ് മണിക്ക് - ബിജെപിയുടെ നാടകം പൊളിഞ്ഞത് ഇങ്ങനെ! ...

   BJP fake news , BJP , kerala , RSS , CPM , ബിജെപി , ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് , യുവമോര്‍ച്ച , വി മുരളീധരന്‍ , ജയദേവ് ഹരീന്ദ്രന്‍ നായര്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 8 ജൂണ്‍ 2017 (20:50 IST)
ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം ബിജെപി നേതൃത്വത്തിന്റെ അറിവോടെ ചെയ്‌ത രാഷ്‌ട്രീയ നാടകമെന്ന് റിപ്പോര്‍ട്ട്.

എട്ട് മണിക്ക് നടന്ന ആക്രമണത്തെ അപലപിച്ച് ആറ് മണിക്ക് യുവമോര്‍ച്ച നേതാവ് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇട്ടതാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയത്.

വി മുരളീധരന്റെ അടുപ്പക്കാരനായ യുവമോര്‍ച്ച നേതാവായ ജയദേവ് ഹരീന്ദ്രന്‍ നായര്‍ എന്നയാളാണ് നേതൃത്വത്തിന്റെ നീക്കത്തെ തകിടം മറിച്ചു കൊണ്ട് പോസ്‌റ്റിട്ടത്.

ആക്രമണം നടന്ന എട്ടു മണിക്ക് ബിജെപി ഓഫീസില്‍ ആരും ഇല്ലായിരുന്നുവെന്നും സിസിടിവി ക്യാമറകള്‍ ഓഫായിരുന്നെന്ന വാദവുമാണ് ബിജെപി ഉന്നയിക്കുന്നത്.

ജയദേവിന്റെ പോസ്‌റ്റും പൊരുത്തപ്പെടാത്ത രീതിയിലുള്ള ബിജെപിയുടെ വാദവും ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :