പ്രതീക്ഷിച്ച പോലെ ‘ക്ലിക്കാ’യില്ലെന്ന് വിലയിരുത്തല്‍; ദളിതര്‍ക്കൊപ്പമെന്ന് വരുത്തി തീര്‍ക്കാനുള്ള അമിത് ഷായുടെ നാടകം കേരളത്തില്‍ പൊളിഞ്ഞു!

ദളിതര്‍ക്കൊപ്പമെന്ന് വരുത്തി തീര്‍ക്കാനുള്ള അമിത് ഷായുടെ നാടകം കേരളത്തില്‍ പൊളിഞ്ഞു!

   Amit shah , BJP , RSS , kummanam rajasekharan , Narendra modi , Amit shah , Dalit family , യോഗി ആദിത്യനാഥ് , ബിജെപി , മോദി , ദളിത് സംഘടന , ബിജെപി , പ്രഭാത ഭക്ഷണം , രാജാജി നഗര്‍ , കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 4 ജൂണ്‍ 2017 (14:24 IST)
യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ദളിതർക്കു കുളിക്കുന്നതിനായി സോപ്പും ഷാംപൂവും വിതരണം ചെയ്‌ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പ് അയച്ചു കൊടുക്കാന്‍ തീരുമാനിച്ചത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു.

ശുദ്ധിയാകാൻ ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പ് അയച്ചുകൊടുക്കുമെന്നാണ് ഗുജറാത്തിൽ പുതിയതായി രൂപം കൊണ്ട ഡോ അംബേദ്കർ വിചാൻ പ്രതിബന്ധ് സമിതി കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇതോടെ യുപിയില്‍ ദളിതരും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്ന് വ്യക്തമായി.

അതേസമയം, മൂന്ന് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പ്രചാരണ പരിപാടി തിരുവനന്തപുരത്തും ആവര്‍ത്തിച്ചു.

ഇന്നത്തെ അമിത്ഷായുടെ പ്രഭാത ഭക്ഷണം തിരുവനന്തപുരം തൈക്കാട് 95മത് നമ്പര്‍ ബൂത്ത് പ്രസിഡന്റ് രതീഷ് എന്ന പ്രവര്‍ത്തകന്റെ
വീട്ടില്‍ നിന്നായിരുന്നു. അദ്ദേഹത്തിനൊപ്പം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുള്ളവര്‍ ഉണ്ടായിരുന്നു. കൂടാതെ, രാജാജി നഗര്‍ കോളനിയിലെ 96മത് നമ്പര്‍ ബൂത്ത് കമ്മിറ്റിയോഗത്തില്‍ പങ്കെടുത്ത് താന്‍ സാധാരണക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കാനുള്ള ശ്രമവും നടന്നു.

മുമ്പും അമിത് ഷാ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന രാഷ്‌ട്രീയ തന്ത്രം പുറത്തെടുത്തിരുന്നു. പശ്ചിമബംഗാളില്‍ അദ്ദേഹത്തിന് ഭക്ഷണമൊരുക്കിയ കുടുംബം പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.


ഗുജറാത്തില്‍ വെച്ച് ആദിവാസി ഭവനത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ബിജെപി ദളിതര്‍ക്കൊപ്പമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. അതേസമയം, അദ്ദേഹത്തിനുള്ള ഭക്ഷണം മുന്തിയ ഹോട്ടലില്‍ നിന്ന് എത്തിക്കുന്നതാണെന്ന പ്രചാരണവും ശക്തമാണ്.

ദളിത് ഭവനങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ച് വാര്‍ത്തകളില്‍ നിറയുന്ന രീതി മറ്റ് സംസ്ഥാനങ്ങളില്‍ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ പുറത്തെടുക്കുന്ന തന്ത്രമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് ...

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.