അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലയുണ്ടെന്ന് അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തു വളര്‍ന്ന ബിസിനസ് ശൃംഖലയാണ് വെള്ളമൂങ്ങ, ഇരുതലമൂരി, നക്ഷത്ര ആമ എന്നിവയുടെ കച്ചവടം. ഇവയുടെയെല്ലാം പ്രധാന ആവശ്യക്കാര്‍ ആരാണെന്നും ഉപയോഗമെന്തെന്നും ഇപ്പോഴും വ്യക്തമല്ല എന്നാല്‍ ചിലവെബ്സൈറ്റുകളിലും മറ്റും ചിലര്‍ നല്‍കിയ സൂചനകള്‍ വച്ചും പിടിയിലായവര്‍ നല്‍കിയ വിവരങ്ങള്‍ വച്ചും ഈ പാവം ജീവിയെ ബലികൊടുക്കുന്നതു മുതല്‍ വീടിനുള്ളില്‍ വളര്‍ത്തുന്നത് വരെ പോകുന്നു കുറ്റകൃത്യങ്ങളുടെ പരമ്പര.
ഇന്ത്യയില്‍ കണ്ടു വരുന്ന വംശ നാശം നേരിടുന്ന ഒരു ജീവിയുമാണ് വെള്ളി മൂങ്ങ. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ വെള്ളിമൂങ്ങയെ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇവയെ കൈവശം വയ്ക്കുന്നതും കൊല്ലുന്നതും കൈമാറുന്നതുമൊക്കെ കുറ്റകരമാണ്.
ആരോഗ്യരംഗത്തെ അന്ധവിശ്വാസങ്ങളില്‍ ഒന്ന് വെള്ളിമൂങ്ങയുടെ ഔഷധഗുണത്തെ പറ്റിയാണ്. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും കുഷ്ഠം തുടങ്ങിയ മാറാരോഗങ്ങള്‍ ഭേദപ്പെടുത്താനും വെള്ളിമൂങ്ങയുടെ മാംസം കഴിച്ചാല്‍ മതിയെന്ന് പലരും വിശ്വസിക്കുന്നു. വെള്ളിമൂങ്ങയുടെ കണ്ണില്‍ നിന്നുവരുന്ന രശ്മികള്‍ വെറുതെയൊന്ന് ഏറ്റാല്‍ മതി ഏതു മാറാരോഗവും മാറും എന്ന് വിശ്വസിപ്പിച്ച്, ‘രശ്മിയേല്‍പ്പിച്ച്’ പണം പിടുങ്ങുന്ന വ്യാജസിദ്ധന്മാരും ഉണ്ട്.
യൂറോപ്പിലും അറേബ്യന്‍ രാജ്യങ്ങളിലും വെള്ളിമൂങ്ങയ്ക്ക് വന്‍ ഡിമാന്‍ഡാണ്. ഒരുലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് വെള്ളിമൂങ്ങയുടെ വില. വലുപ്പത്തിനനുസരിച്ച് വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും. നല്ല തൂക്കമുള്ള ഒരു വെള്ളിമൂങ്ങയ്ക്ക് പത്തുലക്ഷം രൂപ വരെ കിട്ടിയ ചരിത്രമുണ്ടെത്രെ.
ശത്രുവിന്റെ കണ്ണുപൊട്ടിക്കാനും മൂങ്ങാ മന്ത്രവാദം- അടുത്ത പേജ്