പ്രകൃതിയോട് മല്ലടിച്ച് സംസ്കാരം കെട്ടിപ്പെടുത്ത മനുഷ്യന്‍ പലപ്പോഴും പ്രകൃതിയുടെ ദുരൂഹശക്തികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞിട്ടുണ്ട്. പ്രകൃതിയില്‍ അവന് മനസ്സിലാവാത്ത രഹസ്യങ്ങളോടുള്ള ഭക്തി-ഭയ-ബഹുമാനങ്ങളുടെ ആകത്തുകയാണ് മന്ത്രവാദം.
ഒരാളുടെ ആഗ്രഹത്തിനനുസരിച്ച് സാധനയും പൂജയുംകൊണ്ട് ഈശ്വരനെ പ്രാപിക്കുക എന്നതും മന്ത്രവാദമെന്ന് പലരും പറയാറുണ്ട്. മഴയും വെയിലും മഞ്ഞും കാറ്റും മനുഷ്യനെ സഹായിക്കുക മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. സഹായിക്കുമ്പോള്‍ ഈ ശക്തികള്‍ ഇഷ്ടദേവതകളും ഉപദ്രവിക്കുമ്പോള്‍ ഉഗ്രമൂര്‍ത്തികളുമാവുന്നത് അവന്‍ അറിഞ്ഞു.
ഉഗ്രമൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ എന്തു ചെയ്യണമെന്നായി പിന്നീടവന്‍റെ ചിന്ത. ഇത് ആരാധനകള്‍ക്കും പലതരം ബലിയര്‍പ്പണങ്ങള്‍ക്കും കാലാന്തരത്തില്‍ മന്ത്രവാദത്തിനും വഴിവച്ചു. പ്രകൃതിയെ വേണ്ട രീതിയില്‍ മാറ്റാന്‍ മാത്രമല്ല, തനിക്കിഷ്ടമില്ലാത്ത അന്യരെക്കൂടെ ഇല്ലാതാക്കാന്‍ മൂര്‍ത്തികളെ പ്രീതിപ്പെടുത്തിയാലാവുമെന്ന് അവന്‍ വിശ്വസിക്കാന്‍ തുടങ്ങിയതോടെ ദുര്‍മന്ത്രവാദം ഉടലെടുത്തു.
ആധുനിക കാലഘട്ടത്തില്‍ ലോകസിനിമയും ലോകസാഹിത്യവും മനുഷ്യന്‍റെ ഭൂതപ്രേതവിശ്വാസങ്ങളെ അരക്കെട്ടുറപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഡ്രാക്കുള പോലുള്ള ഒരു കൃതിക്ക് പാശ്ഛാത്യലോകം കൊടുത്ത വരവേല്‍പ്പിനെപ്പറ്റി ചിന്തിക്കുക.
അന്ധവിശ്വാസമെന്ന് യുക്തിചിന്ത തള്ളിക്കളയുമ്പോഴും, മന്ത്രവാദക്കളങ്ങളില്‍ തിരി തെളിഞ്ഞുകൊണ്ടിരിക്കുന്നത് പലപ്പ്പ്ശും വിരോധാഭാസമാണ്.കേരളത്തില്‍ ചില രഹസ്യകേന്ദ്രങ്ങളീല്‍ ഇപ്പോഴും ആഭിചാരവും ദുര്‍മന്ത്രവവാദവും കൊഴുക്കുന്നുണ്ട്.
രോഗം ഭേദമാവാന്‍ വെറുമൊരു കറുത്ത ഷാള്‍ ധരിച്ചാല്‍ മതിയാവുമോ?- അടുത്ത പേജ്