അധോലോക നായകന്‍ അബു സലീമിന് ജയിലില്‍ വെടിയേറ്റു

മുംബൈ: | WEBDUNIA|
PRO
PRO
അധോലോക നായകന്‍ അബുസലീമിന് ജയിലില്‍ വെടിയേറ്റു. തലോജാ ജയിലില്‍ വെച്ച് സഹതടവുകാരന്‍ അബു സലീമിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. കൈക്ക് വെടിയേറ്റ അബു സലീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അധോലോക സംഘളുടെ കുടിപ്പകയാണ് ആക്രമണത്തിന് കാരണം.സഹതടവുകാരനായ ദേവേന്ദ്ര ജഗാതാപാണ് സലീമിനു നേരെ വെടിവെച്ചത്. നാടന്‍ തോക്കുപയോഗിച്ച് രണ്ട് പ്രാവശ്യം വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ എകെ ശര്‍മ്മ പറഞ്ഞു.

അഡ്വ ഷാഹിദ് ഹശ്മി വധക്കേസിലെ വിചാരണ തടവുകാരനാണ് ദേവേന്ദ്ര ജഗ്താപ്. നേരത്തെയും അബു സലീം ജയിലിനുള്ളില്‍ വെച്ച് അക്രമിക്കപ്പെട്ടിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളയാളായിരുന്നു അന്ന് ആക്രമിച്ചത്. തുടര്‍ന്നാണ് സലീമിനെ മുംബൈയിലെ തലോജാ ജയിലിലേക്ക് മാറ്റിയത്.

1993 ലെ മുംബൈ സ്‌ഫോടന കേസിലും നിരവധി കൊലപാതക കേസുകളിലും പ്രതിയാണ് അബു സലീം. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായിരുന്നു. പിന്നീട് ചില തര്‍ക്കങ്ങള്‍ കാരണം ദാവൂദില്‍ നിന്നും അകന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :