കൊച്ചി നാവിക ആസ്ഥാനത്ത് ശിപായി വെടിയേറ്റുമരിച്ചു. തമിഴ്നാട് സ്വദേശി എ രാധാകൃഷ്ണനാണ്(48) മരിച്ചത്.
ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ വിഭാഗത്തില്‍ ശിപായി ആയിരുന്നു ഇയാള്‍.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയില്‍ ആയിരുന്നു ഇയാള്‍. വെടിയൊച്ച കേട്ട് ഗാര്‍ഡ് എത്തി നോക്കിയപ്പോഴാണ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തെക്കുറിച്ച് നാവികസേന അന്വേഷണം പ്രഖ്യാപിച്ചു.