ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രചാരണം നടത്തിയ നരേന്ദ്ര ദബോല്‍ക്കര്‍ പുനെയില്‍ വെടിയേറ്റു മരിച്ചത് അടുത്തെയിടെ ദേശീയ ശ്രദ്ധ നേടിയിരുന്നു. പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോള്‍ ദബോല്ക്കറിന് നഗരത്തിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപം വെടിയേല്‍ക്കുകയായിരുന്നു.
മോട്ടോര്‍ബൈക്കില്‍ എത്തിയ ഒരു അഞ്ജാതനാണ് വെടിയുതിര്‍ത്ത ശേഷം കടന്നുകളഞ്ഞത്. ആശുപത്രിയിലേക്കുള്ള വഴി മധ്യേ അദ്ദേഹം മരിച്ചു. അറിയപ്പെടുന്ന യുക്തിവാദിയായ ദബോല്‍ക്കര്‍ അസംബ്ളിയില്‍ അന്ധവിശ്വാസത്തിനെതിരായ ബില്‍ കൊണ്ടുവരുന്നതിന് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പുരോഗമ ചിന്തകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി നടത്തിവരുന്ന ‘സാധന’ എന്ന മാഗസിന്‍്റെ എഡിറ്റര്‍ കൂടിയാണ് ദബോല്‍ക്കര്‍. മന്ത്രവാദവും ദുര്‍മ്മന്ത്രവാദവും പോലുള്ളവ ഇക്കാലത്തും നമ്മുടെ സമൂഹത്തില്‍ ഒളിവിലും തെളിവിലും നിലനില്ക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇവയുടെ വിശ്വാസവും അവിശ്വാസവും അവിടെ നില്ക്കട്ടെ പലപ്പോഴും മന്ത്രവാദമെന്ന പേരില്‍ വന്‍തട്ടിപ്പുകളും ചൂഷണവും അരങ്ങേറുന്നത് നാം കാണാറുണ്ട്.
എന്താണ് മന്ത്രവാദവും ദുര്‍മന്ത്രവാദവും- അടുത്ത പേജ്