ലോകം പോയ വര്‍ഷം: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മുതല്‍ ജനപ്രിയ പോപ്പിന്റെ സ്ഥാനാരോഹണം വരെ
PRO
PRO
ഫുകുഷിമ ആണവനിലയത്തിന്‍െറ തകര്‍ച്ചക്കുശേഷം രാജ്യത്തെ അവസാനത്തെ ആണവനിലയവും ജപ്പാന്‍ അടച്ചുപൂട്ടി. പടിഞ്ഞാറന്‍ ജപ്പാനിലെ ഫുകൂയിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒഹി ന്യൂക്ളിയര്‍ പ്ളാന്‍റിലെ വൈദ്യുതി ഉല്‍പാദനത്തിനായുള്ള റിയാക്ടര്‍-4 ആണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാനില്‍ ഇതോടെ ആണവോര്‍ജനിലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. 1960ന് ശേഷമുള്ള നിലയങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടുക വഴി ഡിസംബറോടെ രാജ്യത്ത് ആണവോര്‍ജം പൂര്‍ണമായി ഇല്ലാതാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 2011 മാര്‍ച്ചിലെ സുനാമിയെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിനുണ്ടായ തകര്‍ച്ച, ഭീതി വളര്‍ത്തിയതോടെയാണ് ആണവ നിലയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നത്.
മുമ്പ് മറ്റു റിയാക്ടറുകള്‍ പരിശോധനക്കായി അടച്ച ശേഷം തുറന്നു പ്രവര്‍ത്തിപ്പിക്കാതിരിക്കുകയായിരുന്നു. ഒഹി ആണവനിലയവും വീണ്ടും തുറക്കുന്നതിന് സമയക്രമം നിശ്ചയിക്കാതെ തന്നെയാണ് അടച്ചുപൂട്ടിയത്. ഒഹി ആണവനിലയം വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിന് സന്നദ്ധമാണെന്ന് നടത്തിപ്പുകാരായ ടെപ്കോ അറിയിച്ചിട്ടുണ്ടെങ്കിലും ജനരോഷം ശക്തമായതിനാല്‍ സര്‍ക്കാരിന് അനുകൂല നിലപാടെടുക്കാന്‍ കഴിയില്ല.
സുനാമിയെ തുടര്‍ന്നുണ്ടായ ഭൂകമ്പത്തില്‍ തകരുന്നതിന് മുമ്പ് ജപ്പാനില്‍ ഉപയോഗിച്ചിരുന്ന ഊര്‍ജത്തിന്‍െറ 30 ശതമാനവും വിതരണം ചെയ്യപ്പെട്ടിരുന്നത് ഫുകുഷിമ ആണവനിലയത്തില്‍ നിന്നായിരുന്നു. ഇതിന് ശേഷം സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി അറ്റകുറ്റ പണികള്‍ക്കായി ഫുകുഷിമ നിലയം അടച്ചെങ്കിലും പിന്നീട് പ്രവര്‍ത്തിച്ചിരുന്നില്ല.
2012 ജൂലൈക്കുശേഷം ഒഹിയിലെ രണ്ടു ആണവ റിയാക്ടറുകള്‍ മാത്രമാണ് ജപ്പാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. റിയാക്ടര്‍-3 സെപ്റ്റംബര്‍ രണ്ടിന് അടച്ചുപൂട്ടിയ ശേഷം റിയാക്ടര്‍-4ഉം പ്രവര്‍ത്തനരഹിതമായതോടെ നാലു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ജപ്പാനില്‍ ആണവോര്‍ജ നിലയം ഇല്ലാതാവുന്നത്. ഫുകുഷിമ ആണവ നിലയത്തിന്‍െറ തകര്‍ച്ചക്കു പിന്നാലെ അല്‍പകാലം ആണവോര്‍ജ ഉല്‍പാദനം നിലച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ ഊര്‍ജത്തിനായി ആണവനിലയങ്ങളെ വലിയതോതില്‍ ആശ്രയിക്കാതെയാണ് ജപ്പാന്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. പരിശോധനക്കായി അന്ന് പൂട്ടിയ 50 റിയാക്ടറുകള്‍ ജനരോഷം കാരണം പിന്നീട് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ന് ശേഷം രാജ്യത്തിന്‍െറ വ്യാപാരമേഖലയുടെ തളര്‍ച്ചക്ക് ഈ നടപടി ഇടയാക്കിയിട്ടുണ്ടെന്നാണ് വിമര്‍ശം. ഈ നഷ്ടം നികത്തുന്നതിനായി വീടുകളുടെ വൈദ്യുതി നിരക്കില്‍ 30 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.