ലോകം പോയ വര്‍ഷം: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മുതല്‍ ജനപ്രിയ പോപ്പിന്റെ സ്ഥാനാരോഹണം വരെ
PRO
PRO
അമേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയ 25കാരനായ മിലിട്ടറി ഓഫീസര്‍ ബ്രാഡ്‌ലി മാനിംഗിന് 35 വര്‍ഷം തടവുശിക്ഷ വിധിച്ചതായിരുന്നു മറ്റൊരു ശ്രദ്ധേയമായ വാര്‍ത്ത. മിലിട്ടറി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. ചാരവൃത്തിയുള്‍പ്പടെ 20 കുറ്റം മാനിംഗിന് മേല്‍ കോടതി ജൂണില്‍ ചുമത്തിയിരുന്നു.
എന്നാല്‍ തനിക്ക് വന്ന വീഴ്ചയില്‍ മാനിംഗ് രാജ്യത്തോട് മാപ്പു ചോദിച്ചു. അമേരിക്കയുടെ നയതന്ത്ര രേഖകള്‍ വിക്കിലീക്‌സ് വെബ്‌സൈറ്റിന് ചോര്‍ത്തിക്കൊടുത്ത കേസില്‍ 2010 മേയിലാണ് ബ്രാഡ്‌ലി മാനിംഗ് ഇറാഖില്‍ അറസ്റ്റിലായത്. 2009-10 വര്‍ഷങ്ങളില്‍ ഇറാഖില്‍ ജൂനിയര്‍ ഇന്റലിജന്‍സ് അനലിസ്റ്റായിരിക്കുമ്പോഴാണ് മാനിംഗ് വിക്കിലീക്‌സിന് രഹസ്യ രേഖകള്‍ ചോര്‍ത്തി നല്‍കിയത്.