ലോകം പോയ വര്‍ഷം: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മുതല്‍ ജനപ്രിയ പോപ്പിന്റെ സ്ഥാനാരോഹണം വരെ
PRO
PRO
അമേരിക്കയിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു വാര്‍ത്തയില്‍ ഒന്നാമത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ ധനകമ്മി ക്രമാതീതമായി വര്‍ധിക്കുന്നത് തടയാന്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിച്ചു. ചെലവ് ചുരുക്കലിലൂടെയും സമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയും പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഒബാമ സര്‍ക്കാര്‍ ശ്രമിച്ചത്.
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് റിപ്ലബ്ലിക്കന്‍ പാര്‍ട്ടി ഭരിച്ചിരുന്ന കാലത്തെടുത്ത പല നികുതി ഇളവുകളും ഒബാമ സര്‍ക്കാര്‍ പിന്‍വലിച്ചത്. അതേസമയം നാലു ലക്ഷം ഡോളര്‍ വരെ സമ്പാദിക്കുന്ന അമേരിക്കക്കാര്‍ക്കുള്ള നികുതി ഇളവുകള്‍ തുടര്‍ന്നും ലഭിക്കും. സാധാരണ പൌരന്മാര്‍ക്ക് വരെ ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്ത് ഒബാമയുടെ നടപടി വാര്‍ത്തയായതും ഈ സാഹചര്യത്തിലാണ്.
ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്. എന്നാല്‍ ഇത് നടപ്പാക്കാനായില്ല. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയായ വിമര്‍ശനത്തിന് ഇടയാക്കി. തുടര്‍ന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കിയതാണ് അമേരിക്കയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചിട്ടു. അനേകര്‍ക്ക് ജോലി നഷ്ടമായി. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായി. അതേസമയം പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ച ഒബാമയുടെ ജനപ്രീതിക്ക് സാമ്പത്തിക പ്രതിസന്ധിമൂലം ഇടിവുണ്ടായി. പേഷ്യന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് അഫോര്‍ഡബിള്‍ കെയര്‍ ആക്ട്(പിപിഎസിഎ) എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഒബാമ കെയര്‍ എന്ന് പേരിട്ടത് എതിരാളിയായ മിറ്റ് റോമ്നിയാണ്. ഒബാമയുടെ സുരക്ഷാപദ്ധതിയെ കളിയാക്കി വിളിച്ച പേരായിരുന്നു അതെങ്കിലും എതിരാളികളും അനുകൂലികളും മാധ്യമങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെ വിളിക്കുന്നത് ഒബാമ കെയര്‍ എന്നാണ്. ഇതിനു പിന്നാലെയാണ് പ്രിസം പദ്ധതിയുടെ കരിനിഴല്‍ അമേരിക്കയുടെ മേല്‍ വീണത്.
അടുത്ത പേജില്‍: അമേരിക്കയുടെ പ്രതിഛായ നഷ്ടപ്പെടുത്തിയ ‘പ്രിസം പദ്ധതി’