അമേരിക്കയുടെ ‘മാവെനും‘ ചൊവ്വയിലേക്ക് പുറപ്പെട്ടു

ഫ്ലോറിഡ| WEBDUNIA|
PRO
ഇന്ത്യയുടെ മംഗള്‍യാനിന് പിന്നാലെ അമേരിക്കയുടെ റോബോട്ടിക് പര്യവേക്ഷണപേടകവും ചൊവ്വയിലേക്ക് പുറപ്പെട്ടു.

ഇന്ത്യന്‍സമയം തിങ്കളാഴ്ച അര്‍ധരാത്രിയാണ് യുഎസ് ബഹിരാകാശ ഏജന്‍സിയുടെ ചൊവ്വാപര്യവേക്ഷണ പേടകം മാവെന്‍ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വൊലറ്റൈല്‍ എവല്യൂഷന്‍‌)വിക്ഷേപിച്ചത്.

ഫ്ലോറിഡയിലെ കാനവെറല്‍ വ്യോമത്താവളത്തിലെ വിക്ഷേപണത്തറയില്‍നിന്ന് അറ്റ്‌ലസ്-അഞ്ച് റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

അടുത്തവര്‍ഷം സപ്തംബര്‍ 22-ന് പേടകം ചൊവ്വയുടെ അടുത്തെത്തും. നവംബര്‍ 5-ന് വിക്ഷേപിച്ച ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വോപരിതലത്തിലെത്തുന്നതിന് രണ്ടുദിവസം മുമ്പ് മാവെന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ചൊവ്വയിലെ ജലസാന്നിധ്യത്തെക്കുറിച്ച് മാവെന്‍ പഠിക്കും.

അഞ്ചുവര്‍ഷത്തിനിടെ ഭൂമിയും ചൊവ്വയും ഏറ്റവും അടുത്തുവരുന്ന സമയമായിരുന്നു ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 19 വരെയുള്ള കാലം. ഇതാണ് ഇരുരാജ്യങ്ങളും ഈ മാസം വിക്ഷേപണത്തിന് തിരഞ്ഞെടുക്കാന്‍ കാരണം.

671 മില്യണ്‍ ഡോളര്‍ ചിലവുണ്ടായ പദ്ധതിയായിരുന്നു മാവെന്റേതെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 74 മില്യണ്‍ ഡോളര്‍ മാത്രമാണ് പക്ഷേ മംഗള്യാന്‍ പദ്ധതിക്ക് ചിലവായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :