ലോകം പോയ വര്‍ഷം: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മുതല്‍ ജനപ്രിയ പോപ്പിന്റെ സ്ഥാനാരോഹണം വരെ
PRO
PRO
ഫിലിപ്പീന്‍സില്‍ മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച 'ഹയാന്‍' ചുഴലിക്കാറ്റില്‍ പതിനായിരത്തിന് മുകളില്‍ ആള്‍ക്കാരാണ് മരിച്ചത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പത്തുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം ലോകത്തുണ്ടായതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. കിഴക്കന്‍ സമര്‍, ലെയ്റ്റ്, ബൊഹോള്‍, സെബു, ഇലോയ്‌ലോ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്.
കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തെ 13 വിമാനത്താവളങ്ങളും അടച്ചിട്ടു. തെക്കുകിഴക്കന്‍ മനിലാ തീരത്തോടടുത്തപ്പോള്‍ കാറ്റിന് 600 കിലോമീറ്റര്‍ വേഗമുണ്ടായിരുന്നു.