ലോകം പോയ വര്‍ഷം: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മുതല്‍ ജനപ്രിയ പോപ്പിന്റെ സ്ഥാനാരോഹണം വരെ
PRO
PRO
ഗൂഗിള്‍, യാഹു, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സ ര്‍വ്വറുകളിലേക്ക് പിന്‍വാതിലിലൂടെ യഥേഷ്ടം കടന്നു കയറി രഹസ്യം ചോര്‍ത്തിയ രഹസ്യപദ്ധതിയാണ് പ്രിസം പദ്ധതി. അമേരിക്കയെയും അമേരിക്കന്‍ പക്ഷത്ത് നില്‍ക്കുന്ന രാജ്യങ്ങളെയും എതിര്‍ക്കുന്ന ഭീകരവാദികള്‍ സൈബര്‍ ആക്രമണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. 2007ല്‍ തയ്യാറാക്കിയ ഈ പദ്ധതി പ്രസിഡന്റ് ബരാക് ഒബാമയുടെ ദിവസേനയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി മാറിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെബ്സൈറ്റുകളുടെ സെര്‍ച്ച് ഹിസ്റ്ററി, ഇ-മെയില്‍, ലൈവ് ചാറ്റുകള്‍ എന്നിവ രഹസ്യമായി ശേഖരിക്കാന്‍ പ്രിസത്തിന് അനുമതിയുണ്ട്. 2007 മുതല്‍ മൈക്രോസോഫ്റ്റ് പ്രിസത്തിന്റെ നിരീക്ഷണത്തിലാണ്. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലായി എത്തിയത് ആപ്പിളാണ്, 2012 ഒക്ടോബറില്‍.
ആറു വര്‍ഷം മുന്‍പ് ആരംഭിച്ച 'പ്രിസം' ഇതിനോടകം 77,000 ഇന്റലിജന്‍സ് റിപ്പോ ര്‍ട്ടുകളാണ് ചോര്‍ത്തിയതായി കരുതപ്പെടുന്നത്. പൌരസ്വാതന്ത്ര്യത്തിന് മേലെയുള്ള ഭരണകൂടത്തിന്‍റെ കടന്നുകയറ്റമായി വിശേഷിപ്പിക്കപ്പെട്ട ഈ നടപടി വ ന്‍വിവാദമാകുകയും ചെയ്തു. ഈ രഹസ്യം വാഷിംഗ്‌ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍ എന്നീ പത്രങ്ങളിലൂടെ വാര്‍ത്ത പുറത്ത് വിട്ടത് ദേശീയ സുരക്ഷാ ഏജന്‍സി കമ്പ്യൂട്ടര്‍ വിദഗ്ധനാണ് എഡ്വേര്‍ഡ് ജോസഫ് സ്‌നോഡനും മിലിട്ടറി ഓഫീസര്‍ ബ്രാഡ്‌ലി മാനിംഗുമായിരുന്നു. രേഖകള്‍ ഇവര്‍ വിക്കിലീക്സിന് ചോര്‍ത്തി നല്‍കി. ഈ വാര്‍ത്തകളിലൂടെയാണ് ലോകം പ്രിസം പദ്ധതിയെക്കുറിച്ച് അറിയുന്നത്.
അടുത്ത പേജില്‍: സ്നോഡന്‍ എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍