1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Son killed his Mother

സ്വത്തുക്കൾ മകൾക്ക് എഴുതിനൽകി, പക തീർക്കാൻ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

വാർത്ത
ചെന്നൈ: സ്വത്തുക്കൾ മകൾക്ക് നൽകിയതിൽ പക പൂണ്ട് യുവാവ് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈയിലെ ഗുഡ്വന്‍ച്ചേരിക്ക് സമീപത്തുള്ള ബസ് വെയിറ്റിം ഷെഡിൽ വച്ചാണ് മകൻ സ്വന്തം അമ്മയായ മുത്തമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ മകൻ ദേവരാജനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
സംഭവ സമയത്ത് അമ്മക്ക് ഒപ്പമുണ്ടായിരുന്ന സഹോദരിയെയും ഇയാൾ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. യുവതി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എഴുപതുകാരിയായ മുത്തമ്മ ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ സ്വത്തുക്കളെല്ലാം മകളുടെ പേരിൽ എഴുതി നൽകിയിരുന്നു. 
 
ഇതിനെതിരെ ദേവരാജൻ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തു. തന്നെയും കുടുംബത്തെയും മകൻ മകൻ സംരക്ഷിച്ചിരുന്നില്ല എന്ന് കേസ് വാദം കേൾക്കവെ അമ്മ കോടതിയിൽ വ്യക്തമാക്കി. മറ്റൊരു ദിവസം പരിഗണിക്കുന്നതിനായി കേടതി കേസ് മാറ്റിവക്കുകയായിരുന്നു. ഇതിന്റെ പകയിലാണ് ഇയാൾ മദ്യപിച്ചെത്തി അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദേവരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. 
അടുത്ത ലേഖനം
അങ്ങനെ അതും എത്തുന്നു, ചുരുട്ടിവക്കാവുന്ന ടിവിയുമായി എൽ ജി !