സുമീഷ് ടി ഉണ്ണീൻ|
Last Updated:
വ്യാഴം, 20 ഡിസംബര്‍ 2018 (15:44 IST)
ചാവക്കാട്: ബ്യൂട്ടിഷ്യന്‍ ജോലി ശരിയാക്കി നൽകാൻ പറഞ്ഞ് വീട്ടമ്മയെ ദുബൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. മണത്തല സ്വദേശികളായ പിതാവിനും മകനുമെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകി. പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ നാട്ടിലെത്തിയിട്ടുണ്ടെങ്കിലും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
കേസിലെ ഒന്നാം പ്രതി വീട്ടമ്മയുമായി നല്ല പരിചയം ഉള്ളവരാണ്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ വിദേശത്ത് ജോലിക്ക് പോകാൻ തീരുമാനിച്ചത്. വീട്ടമ്മയിൽനിന്നും രണ്ടര ലക്ഷം രൂപ കൈപ്പറ്റിയാണ് ഒന്നാം പ്രതി
ദുബായിലേക്ക് കൊണ്ടുപോയത്. രണ്ടാം പ്രതി ദുബായിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രതികൾ വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോയത്.
പിറ്റേന്ന് ഒന്നാം പ്രതിയുടെ അടുത്തേക്ക് രണ്ടാം പ്രതിയുടെ കൂടെ ചെല്ലണമെന്ന് ഫോണില്‍ അറിയിച്ചെങ്കിലും വീട്ടമ്മ പോയില്ല
മലയാളികളായ ഏതാനും സ്ത്രീകളുമായി വന്ന് വീട്ടമ്മയെ രണ്ടാം പ്രതി ഉപദ്രവിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു അടുത്ത ദിവസം ജോലിക്കെന്നും പറഞ്ഞ് കുറച്ച് ദൂരെയുള്ള മസാജ് സെന്ററിലേക്ക് കൊണ്ടുപോയി. ഇവിടെ റിസപ്ഷനില്‍ ഉണ്ടായിരുന്നത് ഒന്നാം പ്രതിയുടെ മറ്റൊരു മകനായിരുന്നു.
മസാജിന്റെ മറവില്‍ പെണ്‍വാണിഭമാണ് അവിടെ നടക്കുന്നതെന്ന് വീട്ടമ്മക്ക് ബോധ്യമായി. അന്നേദിവസം വീട്ടമ്മയിരുന്നിരുന്ന മുറിയിലേക്ക് ഒന്നാം പ്രതി കടന്നുവന്ന് ഉപദ്രവിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. ജീവൻ നഷ്ടമാവാതിരിക്കാൻ പിന്നീട് ഇവർക്ക് വഴങ്ങിക്കൊടുക്കേണ്ടിവന്നു. വീട്ടമ്മയുടെ നിര്‍ബന്ധം മൂലം പ്രതികള്‍ പാസ്‌പോര്‍ട്ടും ടിക്കറ്റും നല്‍കി നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.