'ചില സമയത്ത് ദൈവം മനുഷ്യ രൂപത്തില്‍ എത്താറുണ്ടല്ലോ' പ്രിഥ്വിരാജ് തന്റെ ജീവൻ രക്ഷിച്ച അനുഭവം വെളിപ്പെടുത്തി ലെന !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 20 ഡിസം‌ബര്‍ 2018 (14:39 IST)
അപകടത്തിൽ പെട്ട് രക്ഷിക്കാനാരുമെത്തില്ല എന്ന് നിനച്ചിരിക്കവെ ജീവൻ രക്ഷികാനായി പ്രിഥ്വിരാജ് എത്തിയ അനുഭവം തുറന്നു പറയുകയാണ് നടി ലെന. ജീവിതത്തിൽ ഒരുപാട് യാത്രകൾ ചെയ്യുന്നയാളണ് അത്തരം ഒരു യാത്രയിലാണ് മരണംവരെ സംഭവിച്ചേക്കാവുന്ന അപകടം ഉണ്ടായത്. ഡെൽഹി വഴി സ്പിറ്റ് വാലിയിലേക്ക് പോകുകയായിരുന്ന ലെന സഞ്ചരിച്ചിരുന്ന കാർ മഞ്ഞൊഴുക്കിൽപ്പെടുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് പ്രിത്വിരാജ് രക്ഷിക്കാനെത്തിയത് എന്ന് ലെന പറയുന്നു

'മണാലിയില്‍ നിന്ന് സ്പിറ്റ് വാലിയിലേക്ക് പോകുകയായിരുന്നു ഞങ്ങള്‍. വണ്ടി റോത്തങ് പാസ് കഴിഞ്ഞു. വിജനമാ‍യ ഒരിടത്തുവച്ച് പെട്ടന്ന് വണ്ടി നിന്നു. വണ്ടി മഞ്ഞൊഴുക്കില്‍പെട്ടു. ഡ്രൈവർക്ക് ഒന്നും ചെയ്യാനാകുന്നില്ല എന്തുചെയ്യും എന്നറിയാതെ എല്ലാവരും പരിഭ്രമിച്ച് നിൽക്കുകയായിരുന്നു. രക്ഷിക്കാന്‍ ആരും വരുമെന്ന് കരുതിയതല്ല. വിന്റോയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. പെട്ടന്നാണ് പൃഥ്വിരാജിന്റെ മുഖം കാണുന്നത്.

ആദ്യം ഒരു അമ്പരപ്പായിരുന്നു. പൃഥ്വിരാജ് എങ്ങനെ ഇവിടെത്തി ? മനസിൽ അങ്ങനെ നൂറ്‌ ചോദ്യങ്ങൾ ഉയർന്നു. നയൻ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രിഥ്വി.
അപകടത്തിൽ കുടുങ്ങിയ വാഹനത്തെ കണ്ടപ്പോൾ രക്ഷിക്കാനിറങ്ങിയതാണ്. അങ്ങനെ എല്ലാവരും ചേർന്ന് വണ്ടി തള്ളി പുറത്തെത്തിച്ചു. ചില സമയത്ത് ദൈവം മനുഷ്യ രൂപത്തില്‍ എത്താറുണ്ടല്ലോ. പിന്നീട് അവരോടൊപ്പം മണാലിയിലേക്ക് പോയി. അന്ന് പ്രിഥ്വി അതുവഴി വന്നില്ലായിരുന്നുവെങ്കിൽ ജീവിതം ഒരുപക്ഷേ അവിടെ തീരുമായിരുന്നു എന്ന് ലെന പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :