സുമീഷ് ടി ഉണ്ണീൻ|
Last Modified വ്യാഴം, 20 ഡിസംബര്‍ 2018 (16:30 IST)
ഓരോ ദിവസവും സ്മാർട്ട് ഫോൺ, ഇലക്ട്രോണിക്, ഗൃഹോപകരണ രംഗത്ത് ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അത്തരം ഒരു അമ്പരപ്പിക്കുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി.
ചുരുട്ടിവക്കാവുന്ന ടിവിയെ പുതുവർഷത്തിൽ വിപണിയിൽ എത്തിക്കും എന്നാണ് എൽ ജി വ്യക്തമാക്കിയിരിക്കുന്നത്. മടക്കാവുന്ന സ്മാർട്ട്ഫോണുകൾ എത്തുമെന്ന പല കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഇത്തരമൊരു സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തു. ടെലിവിഷൻ രംഗത്തേക്ക് ഈ ട്രൻഡിനെ എത്തിക്കുകയാണ് എൽജി.
OLED സ്കീനിൽ ഒരുക്കിയിട്ടുള്ള 65 ഇഞ്ച് ചുരുട്ടാവുന്ന ടിവിയെയാണ് എൽജി വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്, ക്രിസ്റ്റൽ ക്ലിയർ ദൃശ്യ മികവും, മികച്ച കളർ സെൻസിങ്ങും ഉള്ളതയിരിക്കും വിപണിയിൽ എത്തുന്ന പുതിയ ടിവി എന്നാണ് എൽ ജി അവകശപ്പെടുന്നത്.
ഷവോമി ഉൾപ്പടെയുള്ള ചൈനീസ് കമ്പനികളാണ് ഇപ്പോൾ സ്മാർട്ട്ഫോൺ, ടെലിവിഷൻ വിപണികളിൽ മുൻപന്തിയിൽ നിൽക്കുന്നത്. കടുത്ത മത്സരത്തിൽ വിപണീയിൽ എൽജി അൽപം പിന്നോട്ട് പോയിരുന്നെങ്കിലും പുതിയ ടി വിയെ അവതരിപ്പിക്കുന്നതോടെ വിപണിയിൽ വീണ്ടും ശക്തമായ സ്ഥാനം പിടിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് എൽജി.