അനുബന്ധ വാര്‍ത്തകള്‍
- പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകനെ അറസ്റ്റുചെയ്ത് പൊലീസ്, മറ്റൊരു അധ്യാപകൻ ഒളിവിൽ
- സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെയാണോ പറയേണ്ടത്: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ പരാമർശത്തെ വിമർശിച്ച് ബൈഡൻ
- അമേരിക്കയിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, ഇറ്റലിയിൽ രണ്ടാംതരംഗം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4.30 കോടിയിലേയ്ക്ക്
- രാജ്യത്ത് കൊവിഡ് ബാധിതർ 79 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 50,129 പേർക്ക് രോഗബാധ, 62,077 രോഗമുക്തർ
- കോവാക്സിൻ 2021 ജൂണിൽ: മൂന്നാംഘട്ട പരീക്ഷണം 20,000 ലധികം വൊളന്റിയർമാരിൽ
ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ച് കൊലപ്പെടുത്തിയ കേസ്: കുട്ടീയുടെ പിതാവിനെയും കൊലപ്പെടുത്തിയത് എന്ന് സംശയം, വഴിത്തിരിവായത് ഇളയകുട്ടിയുടെ മൊഴി
തൊടുപുഴ: ഏഴുവയസുകാരനെ ഭിത്തിയില്‍ തലയടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിർണായക വഴിത്തീരിവായി ഇളയ സഹോദരന്റെ മൊഴി. കുട്ടികളുടെ പിതാവിനെയും കൊലപ്പെടുത്തിയതാവാം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിയ്ക്കുന്നത്. കുട്ടികളുടെ അച്ഛനായിരുന്ന ബിജു ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മരണപ്പെട്ട ദിവസം അമ്മ അഞ്ജന അച്ഛന് കുടിയ്ക്കാൻ പാല് നൽകിയിരുന്നു എന്നാണ് ഇളയ കുട്ടി മൊഴി നൽകിയിരിയ്ക്കുന്നത്.
ബിജുവിന്റെ മരണ ശേഷം കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യ അഞ്ജന പ്രതിയായ അരുണിനൊപ്പം പോവുകയും ചെയ്തു. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. രാസപരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം ഇതുമയി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാകു.