അമേരിക്കയിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, ഇറ്റലിയിൽ രണ്ടാംതരംഗം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4.30 കോടിയിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2020 (11:04 IST)
ലോകത്ത് ആശങ്കയായി കൊവിഡിന്റെ രണ്ടാം തരംഗം. അമേരിക്കയിൽ കഴിഞ്ഞ ദിവസം 84,000 ലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, അമേരിക്കയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് ഇത്. ഇതോടെ അമേരിക്കയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88,27,932 ആയ. 2,30,068. പേർ അമേരിക്കയിൽ മരണപ്പെട്ടു. 2021 ഫെബ്രുവരിയോടെ അമേരിക്കയിൽ മാത്രം കൊവിഡ് മരണങ്ങൾ അഞ്ച് ലക്ഷം കടക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

ബ്രസീല്‍, ഇറാന്‍, ഇറ്റലി. എന്നിവിടങ്ങളിൽ രണ്ടാമതും രോഗവ്യാപനം വർധിപ്പിയ്ക്കുന്നതാണ് സ്ഥിതി. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നലുകോടി മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. 4,29,24,533 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 11,54,761 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 3.17 കോടി ആളുകൾ വൈറസ് ബാധയിൽനിന്നും രോഗമുക്തി നെടി. 10,013,089 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :