കോവാക്സിൻ 2021 ജൂണിൽ: മൂന്നാംഘട്ട പരീക്ഷണം 20,000 ലധികം വൊളന്റിയർമാരിൽ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2020 (09:50 IST)
ഡൽഹി: ഭാരത് ബയോടെക് ഐസിഎംആറുമായും,നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും സഹകരിച്ച് തദ്ദേശിയമായി വികസിപ്പിയ്ക്കുന്ന കൊവിഡ് വക്സിൻ അടുത്തവർഷം ജൂണിൽ വിപണിയിലെത്തിയേക്കുമെന്ന് ഭാരത്ത് ബയോടെക്. വാക്സിന്റെ മനുഷ്യരിലുള്ള മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽക്കിയിരുന്നു.

12 ഓളം സംസ്ഥാനങ്ങളിലായി 20,000 ലധികം വോളണ്ടിയർമാരിലാണ് മൂന്നാം ഘട്ടത്തിൽ വാക്സിൻ പരീക്ഷിയ്ക്കുക. മൂന്നാംഘട്ട പരീക്ഷണം വിജയിയ്ക്കുകയും, എല്ലാ അനുമതികളും ലഭിയ്കുകയുമാണെങ്കിൽ. അടുത്തവർഷം രണ്ടാംപാതത്തിൽ വാക്സിൻ പുറത്തിറക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്ന് ഭാരത് ബയോടെക് എക്സിക്യുട്ടീവ് ഡയറക്ടർ സായ് പ്രസാദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

18 വയസിന് മുകളിൽ പ്രായമുള്ള 28,500 ഓളം പേരിൽ വാക്സിൻ പരീക്ഷിച്ചതായി ഭാരത് ബയോടെക് മൂന്നാംഘട്ട പരീക്ഷണത്തിനായി ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയ്ക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ വിപണിയിലെത്തുമെന്ന് നേരത്തെ കേന്ദ്ര സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :