1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Pocso case youth raped 16 old sentenced 27 years

പ്രണയം നടിച്ചു പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് 27 വർഷം കഠിനതടവ്

പീഡനം
പാലക്കാട്: പ്രണയം നടിച്ചു പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇരുപത്തിമൂന്നുകാരനെ കോടതി 27 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. പാലക്കാട് തെങ്കര സ്വദേശി വിപിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.
 
ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ചു ബന്ധപ്പെട്ട ശേഷം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തടവ് ശിക്ഷയ്‌ക്കൊപ്പം 1,10,000 രൂപ പിഴയും വിധിച്ചു. പിഴ തുക അതിജീവിതയ്ക്ക് നൽകാനാണ് വിധി.
 
മണ്ണാർക്കാട് എസ്.ഐ സുരേഷ് ബാബു, അജിത് കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
വാഹന നമ്പർ കൈകൊണ്ട് മറച്ചു ഹെൽമറ്റില്ലാതെ യാത്ര ചെയ്ത വിരുതനു 13000 രൂപാ പിഴ