1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Ex panchayath precident murdered

മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

കൊലപാതകം
ചെന്നൈ : തമിഴ്‌നാട്ടിലെ കടലൂരിൽ പട്ടാപ്പകൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിക്കൊന്നു. പുതുച്ചേരി സ്വദേശി മതിയഴകനാണ് കൊല്ലപ്പെട്ടത്.
 
ഇയാൾ തന്റെ ഭാര്യയ്‌ക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു തൊട്ടു പിന്നാലെയാണ് കൊല്ലപ്പെട്ടത്. കടലൂർ ജില്ലയിലെ തലകുട പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വഴക്ക്കളിൽ രണ്ടാമത്തെ കൊലപാതകമാണിത്.
 
പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശാന്തിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട മതിയഴകൻ. കഴിഞ്ഞ ദിവസം സമീപത്തെ ശിവക്ഷേത്ര ദർശനത്തിനു എത്തിയപ്പോഴായിരുന്നു ഇയാളെ ആറംഗ അക്രമി സംഘം വെട്ടിക്കൊന്നത്.  
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവ്